Tag: Watch Video

Total 169 Posts

ഗാന്ധി ജയന്തിയോടനുബന്ധിച്ച് മൂടാടി പഞ്ചായത്തില്‍ ശുചീകരണം; ഒപ്പം മാലിന്യമുക്ത പ്രതിജ്ഞയും (വീഡിയോ കാണാം)

കൊയിലാണ്ടി: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ പ്രവൃത്തി നടത്തി മൂടാടി ഗ്രാമപഞ്ചായത്ത്. ശുചീകരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലിക്കൊണ്ട് നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ എം.കെ.മോഹനന്‍ അധ്യക്ഷനായി. ഹമീദ് യു.കെ.വി.ടി.മനോജ്, ജമാല്‍ മുത്തായം, സിറാജ് മുത്തായം എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ആര്‍.പി.കെ രാജീവ് കുമാര്‍ സ്വാഗതവും,

അമിതവേഗത ചോദ്യം ചെയ്തു; വടകരയിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ, അക്രമത്തിന്റെ ദൃശ്യം പുറത്ത് (വീഡിയോ കാണാം)

വടകര: അടക്കാതെരുവില്‍ സ്വകാര്യ ബസിന്റെ അമിത വേഗത ചോദ്യം ചെയ്തുതുമായി ബന്ധപ്പെട്ട് ബസ് ജീവനക്കാരും മിനി ലോറി ഡ്രൈവറും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു തലശ്ശേരിയില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ‘ചീറ്റപ്പുലി’ ബസ് അമിത വേഗതയില്‍ വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്തു പോവുന്നത് ലോറി ഡ്രൈവര്‍ ചോദ്യം ചെയ്തത്. തുടര്‍ന്ന് ഏറെ നേരം ജീവനക്കാരും

രക്ഷപ്പെടാനായി ഓടി പെൺകുട്ടി, പിന്തുടർന്നെത്തി കുത്തി പ്രതി; നാദാപുരം കല്ലാച്ചിയിൽ പതിനേഴുകാരിയെ കുത്തി പരിക്കേൽപ്പിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

നാദാപുരം: കല്ലാച്ചിയില്‍ പതിനേഴുകാരിയെ ആണ്‍സുഹൃത്ത് കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്ന് ഉച്ചയോടെയായിരുന്നു പുതുക്കയം സ്വദേശിയായ പതിനേഴുകാരിയെ പിന്തുടര്‍ന്നെത്തിയ ആണ്‍ സുഹൃത്ത് കത്തി കൊണ്ട് അക്രമിച്ചത്. അക്രമണത്തില്‍ കൈക്ക് പരിക്കേറ്റ് പെണ്‍കുട്ടി നാദാപുരം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉച്ചയ്ക്ക് തിരക്കുള്ള സമയത്താണ്

കാക്കിക്കുള്ളിലെ കലാഹൃദയം; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ ദിലീഫ് മഠത്തിലിന്റെ സംഗീത ആല്‍ബം ‘ചിങ്ങപ്പിറവി’ ശ്രദ്ധേയമാവുന്നു (വീഡിയോ കാണാം)

കൊയിലാണ്ടി: കാക്കിക്കുള്ളിലെ കലാഹൃദയം എന്ന പ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടറായ ദിലീഫ് മഠത്തില്‍. അദ്ദേഹം രചിച്ച് സംഗീതം നല്‍കി ആലപിച്ച ‘ചിങ്ങപ്പിറവി’ എന്ന സംഗീത ആല്‍ബം ശ്രദ്ധേയമാവുകയാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം നിരവധി പേര്‍ കാണുകയും മികച്ച അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാഴ്ചക്കാരെ ഓണക്കാലത്തിന്റെ ഗൃഹാതുര ഓര്‍മ്മകളിലേക്ക്

ഒരു മാസത്തിനിടെ മൂന്ന് മോഷണശ്രമങ്ങൾ; കള്ളനെ കൊണ്ട് പൊറുതിമുട്ടി മുയിപ്പോത്തുകാർ, വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന്‍ കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന്‍ കയറുന്നത്. കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന്‍ കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്‍

പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു, ആറ് വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; പാലക്കാട് നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ കാണാം

പാലക്കാട്: പാട്ട് പാടുന്നതിനിടെ ചൈനീസ് കരോക്കെ മൈക്ക് പൊട്ടിത്തെറിച്ചു. പാലക്കാട് ജില്ലയിലെ കല്ലിക്കോടാണ് സംഭവം. പാട്ട് പാടുകയായിരുന്ന ആറ് വയസുകാരി ഫിന്‍സ ഐറിന്‍ അപകടത്തില്‍ പരിക്കേല്‍ക്കാതെ തലനാരിഴയ്ക്ക് അത്ഭുതകരമായി രക്ഷപ്പെട്ടു. ഓണ്‍ലൈനായി 600 രൂപയ്ക്ക് വാങ്ങിയ ചൈനീസ് നിര്‍മ്മിത മൈക്കാണ് ചാര്‍ജ് ചെയ്ത് കൊണ്ട് പാട്ട് പാടുന്നതിനിടെ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് ശേഷം മുറിയിലാകെ പുക നിറഞ്ഞു.

വീണ്ടും അപകടമുണ്ടാക്കി വാഗാഡ്; കൊയിലാണ്ടിയില്‍ ടിപ്പര്‍ ലോറി കാറിന് പിറകില്‍ ഇടിച്ചു

കൊയിലാണ്ടി: വീണ്ടും അപകടമുണ്ടാക്കി വാഗാഡ് കമ്പനിയുടെ ലോറി. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപം കാറിന് പിറകില്‍ ഇടിച്ചാണ് ടിപ്പര്‍ ലോറി അപകടമുണ്ടാക്കിയത്. കൊയിലാണ്ടി മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍ഭാഗം തകര്‍ന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. എസ്.എസ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ കെ.എല്‍-56-വി-3916 നമ്പറിലുള്ള

കൊയിലാണ്ടിയിൽ കുടിവെള്ള പൈപ്പ് പൊട്ടി, റോഡ് പുഴയായി; ദേശീയപാതയിൽ ഗതാഗത തടസം (വീഡിയോ കാണാം)

കൊയിലാണ്ടി: കുടിവെള്ള പൈപ്പ് പൊട്ടി ദേശീയപാതയിൽ വെള്ളക്കെട്ട്. സിവിൽ സ്റ്റേഷന് സമീപം പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്കുള്ള വഴിയുടെ മുന്നിലായാണ് രാത്രി ഒമ്പതരയോടെ പൈപ്പ് പൊട്ടിയത്. റോഡിലാകെ വെള്ളം നിറഞ്ഞതോടെ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തെയും സാരമായി ബാധിച്ചു. സമീപത്തെ ഹോട്ടൽ, ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം, വീട് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. കൊയിലാണ്ടി ഫയർ ഫോഴ്സും പൊലീസും

കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)

ചേമഞ്ചേരി: കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2004-2005 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഓണം വ്യത്യസ്തമായി ആഘോഷിച്ചത്.   വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളവും സദ്യയുമെല്ലാം ഉണ്ടായിരുന്നു. കൂടാതെ സ്ഥാപനത്തിലേക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സാധനങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വൃദ്ധസദനത്തിന് കൈമാറി.

‘മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകത, മേപ്പയ്യൂർ കോൺഗ്രസിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു’; ആരോപണവുമായി ഒരു വിഭാഗം പ്രവർത്തകർ രംഗത്ത്

പേരാമ്പ്ര: മേപ്പയ്യൂരിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വലിയ അപാകതയുണ്ടെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. പേരാമ്പ്രയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് പ്രവർത്തകർ ആരോപണം ഉന്നയിച്ചത്. മണ്ഡലം പ്രസിഡന്റ് രാജിവെച്ചപ്പോൾ ഭരണഘടനയനുസരിച്ച് വൈസ് പ്രസിഡന്റിനാണ് കോൺഗ്രസ് ചാർജ് കൊടുക്കേണ്ടത് എന്നിരിക്കെ അതിന് തയ്യാറാവാതെ ഡി.സി.സി സെക്രട്ടറിയെ പ്രസിഡന്റാക്കി അഡ്ഹോക്ക് കമ്മറ്റി രൂപീകരിക്കുകയായിരുന്നു. മുഴുവൻ സമയ