കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)


ചേമഞ്ചേരി: കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2004-2005 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഓണം വ്യത്യസ്തമായി ആഘോഷിച്ചത്.

 

വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളവും സദ്യയുമെല്ലാം ഉണ്ടായിരുന്നു. കൂടാതെ സ്ഥാപനത്തിലേക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സാധനങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വൃദ്ധസദനത്തിന് കൈമാറി.

ജിലേഷ്, നിയാസ്, സമീറ, ശ്രുതി, രമ്യ, നൗഫല്‍, അന്‍സില, ഹസ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.

വീഡിയോ കാണാം: