Tag: Onam

Total 30 Posts

‘വിരൽ തുമ്പിലോരോണം’; വ്യത്യസ്തമായി കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം 

കൊയിലാണ്ടി: ഓൺലൈൻ കൂട്ടായ്മയായ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം ശ്രദ്ധേയമായി. ‘വിരൽ തുമ്പിലോരോണം’ എന്ന ക്യാപ്ഷനോടെ കഴിഞ്ഞ എട്ട് വർഷങ്ങളായി ഓൺലൈനിൽ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്ന ഓണാഘോഷമാണ് വിവിധ പരിപാടികളോടെ ഈ വർഷവും നടത്തുന്നത്. നിരവധി രാജ്യങ്ങളിലുള്ള കൊയിലാണ്ടിക്കാരുടെ ആഘോഷമായി മാറി കൊയിലാണ്ടിക്കൂട്ടത്തിന്റെ ഓണാഘോഷം. അത്തം ഒന്ന് മുതൽ അത്തം പത്ത് വരെ ഫെയ്സ്ബുക്ക് ലൈവ്

തിരുവോണത്തെ വരവേൽക്കാൻ സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ; മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂ കൃഷി വിളവെടുത്തു

കൊയിലാണ്ടി: ഓണത്തോട് അനുബന്ധിച്ച് മുചുകുന്ന് പുനത്തിൽ പറമ്പിൽ നടത്തിയ പൂകൃഷി വിളവെടുത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് പൂവിളി പൂകൃഷി നടത്തിയത്. പത്താം വാർഡിലെ വർണം ഗ്രൂപ്പാണ് മുചുകുന്ന് കോട്ട-കോവിലകം ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള പുനത്തിൽ പറമ്പിൽ പൂകൃഷി നടത്തിയത്. പത്താം വാർഡ് മെമ്പർ എം.പി.അഖില,

കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ (വീഡിയോ കാണാം)

ചേമഞ്ചേരി: കാപ്പാട് കനിവ് സ്‌നേഹതീരം വൃദ്ധസദനത്തില്‍ ഓണം ആഘോഷിച്ച് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ 2004-2005 ബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്നവരാണ് ഓണം വ്യത്യസ്തമായി ആഘോഷിച്ചത്.   വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം ഒരു ദിവസം ചെലവഴിച്ചായിരുന്നു ഓണാഘോഷം. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളവും സദ്യയുമെല്ലാം ഉണ്ടായിരുന്നു. കൂടാതെ സ്ഥാപനത്തിലേക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള സാധനങ്ങളും പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ വൃദ്ധസദനത്തിന് കൈമാറി.

കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ വിവിധ പരിപാടികളോടെ ഓണാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശി അബി എസ്. ദാസിനെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടി വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് ഉദ്ഘാടനം ചെയ്തു. സി.ഐ എം.വി.ബിജു അധ്യക്ഷത വഹിച്ചു. ചന്ദ്രയാൻ-3 വിക്ഷേപണത്തിൽ പ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ ശാസ്ത്രജ്ഞ അബി എസ്. ദാസ് മുഖ്യാതിഥിയായി. എം.എൽ.എ കാനത്തിൽ ജമീല വിശിഷ്ടാതിഥിയായി. അബി എസ്. ദാസിനെ ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദ് പൊന്നാട അണിയിച്ചു.

കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണാഘോഷം; മുതിർന്ന വ്യാപാരികളെ ആദരിച്ചു (വീഡിയോ കാണാം)

കൊയിലാണ്ടി: കൊയിലാണ്ടി കൃഷ്ണ ബിൽഡിങ്ങിൽ ഓണസദ്യയൊരുക്കി കച്ചവടക്കാരുടെ ഓണാഘോഷം. ആഘോഷത്തിന്റെ ഭാഗമായി ബിൽഡിങ്ങിൽ 50 വർഷമായി സ്ഥാപനം നടത്തി വരുന്ന മുതിർന്ന വ്യാപാരികളായ കുഞ്ഞിക്കേളപ്പൻ (കൃഷ്ണ ഫാൻസി), ചന്ദ്രൻ എന്നിവരെ ആദരിച്ചു. ട്രാഫിക് പോലീസ് പ്രകാശ് പൊന്നാടയണിച്ചു. വീഡിയോ കാണാം:

കുടുംബശ്രീ സംരംഭക ഉൽപ്പന്നങ്ങളുടെ വിപണനമേളയും വിവിധങ്ങളായ കലാപരിപാടികളും; നാഗരികം 2023 ഇന്ന് മുതല്‍ കൊയിലാണ്ടി ടൗണ്‍ഹാളില്‍

കൊയിലാണ്ടി: നഗരസഭയുടെ ഓണാഘോഷപരിപാടികള്‍ ഇന്ന് മുതല്‍ ഓഗസ്റ്റ് 27 വരെ കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കും. കുടുംബശ്രീ സംരംഭക ഉത്പന്നങ്ങളുടെ വിപണനമേള ആഘോഷ പരിപാടികളുടെ മുഖ്യ ഇനമാണ്. കുടുംബശ്രീ നിര്‍മ്മിത ഉല്‍പ്പന്നങ്ങളുടെ വില്പനയ്ക്ക് പുറമേ സര്‍ക്കാര്‍ സഹകരണ സംഘങ്ങളുടെയും കമ്പനികളുടെയും പങ്കാളിത്തവും ഉണ്ടായിരിക്കും. വിവിധ ദിവസങ്ങളായി കലാസാംസ്‌കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടക്കും. വൈകുന്നേരം 5 മണി

ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യും; ധനവകുപ്പ് അനുവദിച്ചത് 1762 കോടി രൂപ 

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിനായി ധനവകുപ്പ് തുക അനുവദിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിന് വേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 212 കോടി രൂപയുമുള്‍പ്പെടെ 1,762 കോടി രൂപയാണ് അനുവദിച്ചത്. 60 ലക്ഷത്തോളം പേര്‍ക്കാണ് 3,200 രൂപ വീതം പെന്‍ഷന്‍ ലഭിക്കുക. ഓഗസ്റ്റ് രണ്ടാം വാരം ആരംഭിച്ച് ഓഗസ്റ്റ്

ഓണത്തിന് സ്വന്തം മണ്ണിൽ വിരിഞ്ഞ പൂക്കൾ കൊണ്ട് കളമൊരുക്കാൻ മൂടാടിക്കാർ; പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: ഓണത്തിനു പൂവിന്റെ ലഭ്യത ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായ് പൂവിളി പദ്ധതിയുമായ് മൂടാടി ഗ്രാമപഞ്ചായത്ത്. ജനകീയാസൂത്രണ പദ്ധയിലുൾപ്പെടുത്തി പഞ്ചായത്ത് നടപ്പാക്കുന്ന ‘പൂവിളി’പുഷ്പ കൃഷി പദ്ധതിക്കാണ് തുടക്കമായത്. പത്താം വാർഡിൽ മുചുകുന്ന് കോട്ട കോവിലകം ക്ഷേത്ര ദേവസ്വത്തിൻ്റെ കൈവശമുള്ള പുനത്തിൽ പറമ്പിലാണ് പുഷ്പ കൃഷി ആരംഭിച്ചത്.വർണ്ണം വനിതാ ഗ്രൂപ്പിൻ്റ നേത്യത്വത്തിലാണ് കൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഭൂമി

പൂക്കളമൊരുക്കാൻ ഇത്തവണ നാടോടേണ്ട,ചെണ്ടുമല്ലിതോട്ടം ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു

  കൊയിലാണ്ടി: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാൻ ഇനി നാടോടേണ്ട, പൂക്കൾ ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു. ഓണത്തിന് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ച മാരിഗോൾഡ് കർഷക കൂട്ടമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. കൊയിലാണ്ടിയിലെ ഓണ വിപണിയിലും പൂക്കടയിലും വീടുകളിലും പൂക്കൾക്കായി വിപണി കണ്ടെത്തുമെന്ന് വാർഡ് കൗൺസിലർ കൂടിയായ രമേശൻ. വി കൊയിലാണ്ടി ന്യൂസ്‌

മലബാര്‍ ബ്രാന്റില്‍ ബ്രാണ്ടിയെത്തുന്നു; സംസ്ഥാന സര്‍ക്കാറിന്റെ മലബാര്‍ ബ്രാണ്ടി ഓണത്തിന് വിപണിയിലെത്തും

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പാലക്കാട് മേനോന്‍ പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസിലാണ് ബ്രാണ്ടി ഉല്‍പ്പാദിപ്പിക്കുക. ഉല്‍പ്പാദനത്തിന് ആവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. 2002 ൽ അടച്ചു പൂട്ടിയ ചിറ്റൂർ ഷുഗർ ഫാക്ടറിയാണ് മലബാർ ഡിസ്റ്റിലറീസായി മാറിയത്. 110 ഏക്കർ സ്ഥലമാണ് ഇവിടെയുള്ളത്.പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.ഇതിനായി