Tag: Onam

Total 30 Posts

മായക്കാഴ്ചകള്‍ കാട്ടി സദസ്സിനെ കയ്യിലെടുത്ത് ശ്രീജിത്ത് വിയ്യൂര്‍; യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം

കൊയിലാണ്ടി: യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം. സെപ്റ്റംബര്‍ 8,9,10 തീയതികളിലായാണ് പരിപാടികള്‍ നടന്നത്. തിരുവോണ നാളിലെ കായിക മത്സരങ്ങളും ഓണക്കളികളും, പിന്നീട് നടന്ന ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരങ്ങളും പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തുന്നതായിരുന്നു. പരിപാടിയുടെ അവസാന നാളില്‍ കെ.കെ.കിടാവ് മെമ്മോറിയാല്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ശിവദാസ് പോയില്‍ക്കാവ്

രചനാ മത്സരങ്ങൾ, കമ്പവലി, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികളുമായി ഒരാഴ്ചയോളം നീണ്ട ആഘോഷം; ചേമഞ്ചേരി തുവ്വക്കോട് ഡി.വെെ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആരവം” 22 സമാപിച്ചു

ചേമഞ്ചേരി: തുവ്വക്കോട് ഒരാഴ്ച നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഡി.വെെ.എഫ്.ഐ തുവ്വക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെപ്തംബർ 3 മുതൽ 9 വരെ ഓണാഘോഷം ആരവം” 22 ഭാ​ഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രചനാ മത്സരങ്ങൾ, ഘോഷയാത്ര, ഗൃഹാങ്കണ പുക്കള മത്സരം, കൗതുക മത്സരങ്ങൾ, കമ്പവലി, വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദന സദസ്സ്, വിവിധ

‘അതെന്താ മാവേലിക്ക് മെലിഞ്ഞതായിക്കൂടേ’?; കൊയിലാണ്ടി ബസ് സ്റ്റാന്റിൽ ഓടിയും നൃത്തം ചെയ്തും വ്യത്യസ്തനായൊരു മാവേലി (വീഡിയോ കാണാം)

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: ‘അതെന്താ മാവേലി മെലിഞ്ഞതായിക്കൂടെ?’ കൊയിലാണ്ടിയിലെ യൗവ്വനക്കാർ കൂട്ടായി ആലോചിച്ചപ്പോൾ വിരിഞ്ഞത് ഒരു കിടിലൻ ആശയം. സീരിയസ് ആയ മാവേലിക്ക് പകരം ആട്ടവും പാട്ടും ആയൊരു മാവേലി, കുംഭ വയറിന് പകരം ഒട്ടിയ വയറുകൾ. ഇനി ഇത് എവിടെ പ്രദർശിപ്പിക്കുമെന്ന് ആലോചിച്ചപ്പോൾ എല്ലാ പ്രായക്കാരെയും കിട്ടുന്ന കൃത്യ സ്ഥലവും ഒത്തുവന്നു, നമ്മുടെ

ഓണക്കോടിയും, പൂക്കളവും, സദ്യയുമായി ഇന്ന് സമൃദ്ധിയുടെ തിരുവോണം; കൂട്ടായ്മയുടെ ഉത്സവം ഗംഭീരമാക്കാൻ കൊയിലാണ്ടിയും; എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

നന്മയുടെ പൂവിളിയുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ദുഃഖവും ദുരിതവും മാറ്റി വച്ച് മാവേലി തമ്പുരാനെ വരവേല്‍ക്കുകയാണ് നാടും ന​ഗരവും. പൂക്കളമിട്ടും പുത്തുനുടുപ്പണിച്ചും സദ്യയൊരുക്കിയുമാണ് മലയാളികൾ തിരുവോണത്തെ വരവേൽക്കുന്നത്. രണ്ട് വര്‍ഷം കൊവിഡ് മഹാമാരിയുടെ കെട്ടില്‍പെട്ട് നിറംമങ്ങിയ ഓണം വീണ്ടും ആഘോഷമാക്കുകയാണ് മലയാളി. അത് കൊണ്ട് തന്നെ ഈ ഓണം ആഘോഷത്തെക്കാളേറെ പ്രത്യാശയുടേതാണ്. ഓര്‍മ്മകളുടെ

മാവേലിയും വാമനനും ഓണ സദ്യയും, വര്‍ണ്ണ ശബളമായ ഘോഷയാത്രയോടെ പാലൂര്‍ എല്‍.പി.സ്‌കൂളിലെ ഓണാഘോഷം

തിക്കോടി: പാലൂര്‍ എല്‍. പി. സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ വിപുലമായി ആഘോഷിച്ചു. മാവേലിയും വാമനനും ഓണ സദ്യയും ഒക്കെയായി കുട്ടികള്‍ ഓണം തകര്‍ത്തു. പ്രശസ്ത സാഹിത്യകാരനും നാടകകൃത്തുമായ ചന്ദ്രശേഖരന്‍ തിക്കോടി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് ജേതാവായ ചന്ദ്രശേഖരന്‍ തിക്കോടിയെ ചടങ്ങില്‍ പ്രധാന അധ്യാപിക വീണ ഗംഗാധരന്‍ ആദരിച്ചു. സ്‌കൂള്‍ പി.ടി.എയുടെ

‘ആണുങ്ങളുടെ മാത്രം കുത്തകയല്ലല്ലോ നമ്മുടെ മാവേലി’; കുടുംബശ്രീയുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടാന്‍ കൊയിലാണ്ടിയില്‍ മാവേലി വേഷത്തിലെത്തി നടുവണ്ണൂര്‍ സ്വദേശിനി സുനിത

കൊയിലാണ്ടി: കുടുംബശ്രീയുടെ ഓണാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി മാവേലി വേഷത്തിലെത്തിയ വനിത. നടുവണ്ണൂര്‍ സ്വദേശിനിയായ കോട്ടൂര്‍ നെല്യാശ്ശേരി സുനിതയാണ് മാവേലിയുടെ വേഷത്തിലെത്തി ശ്രദ്ധ നേടിയത്. സാധാരണയായി പുരുഷന്മാരുടെ മാത്രം കുത്തകയായ മാവേലി വേഷത്തില്‍ സുനിത എത്തിയപ്പോള്‍ സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമായി അത്. കുടുംബശ്രീ ഹോം ഷോപ്പ് സംഘടിപ്പിച്ച ‘അത്തപ്പൂമഴ’ എന്ന ഓണാഘോഷ പരിപാടിയിലാണ് സുനിത മാവേലിയായി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സ് വിതരണവും ഇന്ന് മുതല്‍, സംസ്ഥാനത്തെ ട്രഷറികള്‍ നാളെയും പ്രവര്‍ത്തിക്കും

കൊയിലാണ്ടി: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ബോണസും അഡ്വാന്‍സും ഉത്സവബത്തയുടെയും വിതരണം ഇന്ന് മുതല്‍ വിതരണം ചെയ്യും. ഇതിനായി ബില്ലുകള്‍ പാസാക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ സജ്ജമായി പ്രവര്‍ത്തിക്കും. 4,000 രൂപയുടെ ഓണം ബോണസാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 31ന് 6 മാസത്തില്‍ കൂടുതല്‍ സര്‍വീസുള്ള 35,040 രൂപയോ

പതിവ് തെറ്റിച്ച് പച്ചക്കറി വില; ഇത്തവണത്തെ ഓണത്തിന് വിലയിൽ വലിയ മാറ്റമില്ല; കൊയിലാണ്ടിയിലെ വിലനിലവാരം ഇങ്ങനെ

കൊയിലാണ്ടി: ഓണകാലമെത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലകൂടുന്നത് പതിവ് കാഴ്ചയാണ്, എന്നാല്‍ ഇത്തവണ പച്ചക്കറിക്ക് വിലയില്‍ വലിയ മാറ്റമെന്നും പ്രകടമായിട്ടില്ല. ഓണവിപണിയിലെ പച്ചക്കറി വിലക്കുറവ് വ്യാപാരികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാകും. ഹോര്‍ട്ടി കോര്‍പ്പിന്റെ ഇടപെടലും സഹകരണ സംഘങ്ങളുടെയും മറ്റും വില വര്‍ധന തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ പച്ചക്കറിയുടെ ഇന്നത്തെ വില (1kg): തക്കളി- 34 രൂപ

ഓണാഘോഷത്തില്‍ മതിമറന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍, ഓണപരീക്ഷയുടെ ഗൗരവം മറന്ന് ഇന്ന് ആഘോഷം

കൊയിലാണ്ടി: ഓണപരീക്ഷയുടെ ക്ഷീണം മറന്ന് സ്‌കൂളുകള്‍ ഇന്ന് ഓണം ആഘോഷിച്ചു. കോവിഡ് മഹാമാരിയില്‍ മുടങ്ങി പോയ ഓണാഘോഷം ഗംഭീരമാക്കി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ത്ഥികള്‍. പൂക്കളമിട്ടും, കമ്പവലിച്ചും ചെണ്ടമേളവുമൊക്കെയായി മാവേലിയെ വരവേറ്റ് കിട്ടിയ നിമിഷങ്ങള്‍ അവര്‍ തകര്‍ത്തു. പകിട്ടൊട്ടും കുറയാതെ തന്നെ ഇക്കൊല്ലത്തെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യൂണിഫോം ഒഴിവാക്കി കളര്‍ ഡ്രസ്സ് അണിയാന്‍ കിട്ടിയ അവസരമായിരുന്നു ഇന്ന്

ഇത്തവണത്തെ ഓണത്തിന് ‘മലയാളി’ പൂക്കളും; കൊയിലാണ്ടിയിലെ പൂവിപണികള്‍ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടിയിലെങ്ങും ഇപ്പോള്‍ വര്‍ണ്ണങ്ങളാണ്, അതി സുന്ദരമായ പൂക്കളുടെ വര്‍ണ്ണം. അത്തം പിറന്നപ്പോഴെക്കും സജീവമായി കൊയിലാണ്ടിയുടെ പൂവിപണി. കൊയിലാണ്ടിയില്‍ മാത്രം വിവിധ ഇടങ്ങളില്‍ പൂക്കച്ചവടം ആരംഭിച്ചു കഴിഞ്ഞു. മാത്രവുമല്ല, പൂവാങ്ങുന്ന ആളുകളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. അത്തത്തിന് തൃക്കാക്കരപ്പന് തുമ്പകൊണ്ട് മൂടിയ കാലം ഒക്കെ പഴം കഥയായി തുടങ്ങി. അവസാന നാളുകളില്‍ മാത്രം കടകളില്‍ നിന്നും