രചനാ മത്സരങ്ങൾ, കമ്പവലി, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികളുമായി ഒരാഴ്ചയോളം നീണ്ട ആഘോഷം; ചേമഞ്ചേരി തുവ്വക്കോട് ഡി.വെെ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആരവം” 22 സമാപിച്ചു


ചേമഞ്ചേരി: തുവ്വക്കോട് ഒരാഴ്ച നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഡി.വെെ.എഫ്.ഐ തുവ്വക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെപ്തംബർ 3 മുതൽ 9 വരെ ഓണാഘോഷം ആരവം” 22 ഭാ​ഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രചനാ മത്സരങ്ങൾ, ഘോഷയാത്ര, ഗൃഹാങ്കണ പുക്കള മത്സരം, കൗതുക മത്സരങ്ങൾ, കമ്പവലി, വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദന സദസ്സ്, വിവിധ കലാപരിപാടികൾ എന്നിവ പരിപാടിയുടെ ഭാ​ഗമായി സംഘടിപ്പിച്ചു.

അനുമോദന സദസ്സ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന സാംസ്കാരികസദസിന്റെ ഉദ്ഘാടനം പ്രശസ്ത കവി പവിത്രൻ തീക്കുനി നിർവഹിച്ചു. ഫ്ലവേഴ്സ് ടോപ് സിംഗർ ഗായകൻ ഋതു രാജ് മുഖ്യാതിഥിയായി.

വാർഡ് മെമ്പർ ഷീല ടീച്ചർ, ഡി.വെെ.എഫ്.ഐ കൊയിലാണ്ടിബ്ലോക്ക് സെക്രട്ടറി ബിജീഷ്.എൻ, എഴുത്തുകാരൻ ബാലു പൂക്കാട്, സംഗീത സാംസ്കാരിക പ്രവർത്തകൻ ബാബു മലയിൽ, വി.ടി.പ്രഭാകരൻ, ജി.ആർ.സിൻജിത്ത്, അബിത്ത് അശോക്, കൃഷ്ണപ്രിയ, സുവിൻ ശ്രേയസ്സ് എന്നിവർ പങ്കെടുത്തു.

Summary: onam celebration at Chemanchery thuvakkod conducted by dyfi