Tag: celebration

Total 11 Posts

മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുഞ്ഞുങ്ങള്‍

മേപ്പയൂര്‍: ദേവീ പ്രാര്‍ത്ഥനയുടെ പുണ്യം പകരുന്ന വിജയദശമി നാള്‍. മേപ്പയൂര്‍ വിളയാട്ടൂര്‍ അയിമ്പാടി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍. ആദിപരാശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഈ ദിവസങ്ങളില്‍ ആരാധിക്കുന്നത്. എഴുത്തിനിരുത്തല്‍ ചടങ്ങ് ആയമടത്തില്ലത്ത് മുരളിധരന്‍ നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ നടന്നു. നിരവധി കുഞ്ഞുങ്ങളാണ് ഇന്ന് ക്ഷേത്രാങ്കണത്തില്‍ വെച്ച് ആദ്യാക്ഷരം കുറിച്ചത്. summary: mahanavami celebration  in Meppayyur Valayattur

ആദ്യ പാഠം നുകര്‍ന്നു; നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍

കൊയിലാണ്ടി: നടുവത്തൂര്‍ മഹാശിവക്ഷേത്രത്തില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടന്നു. ആരാധനയുടെയും സംഗീതത്തിന്റയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി. വ്രതം നോറ്റ് വിദ്യാ ദേവിയുടെ അനുഗ്രത്തിനായി പ്രാര്‍ത്ഥിക്കുന്ന നാളുകള്‍. ഒന്‍പത് രാത്രികളും പത്ത് പകലുകളും നീണ്ട് നില്‍ക്കുന്നതാണ് നവരാത്രി ആഘോഷങ്ങള്‍. അഡ്വ.കെ.പ്രവീണ്‍കുമാര്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ജെ.ബിജു കുമാര്‍, ക്ഷേത്രമേല്‍ശാന്തി ചന്ദ്രന്‍ എമ്പ്രാന്തിരി,

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ, ആദ്യാക്ഷരം കുറിക്കുന്ന എല്ലാവർക്കും കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഹൃദ്യമായ ആശംസകൾ

ഇന്ന് വിജയദശമി. ആയിരക്കണക്കിന് കുരുന്നുകൾ ഇന്ന് ആദ്യാക്ഷരം കുറിക്കും. കൊയിലാണ്ടി മേഖലയിലെ ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് ഇത്തവണ വിപുലമായ ഒരുക്കളാണ് ഉള്ളത്. ദേവീ ഉപാസനയാണ് നവരാത്രി ആഘോഷങ്ങളുടെ കാതൽ. നവാത്രിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങൾ നിലവിലുണ്ട്. രാവണനിഗ്രഹത്തിന് ശ്രീരാമൻ ഒൻപത് ദിവസം ദേവിയെ ഉപാസിച്ചു എന്നാണ് ഒരൈതിഹ്യം. അസുരരാജാവായ മഹിഷാസുരനെ നിഗ്രഹിച്ച് വിജയം വരിച്ച കാലമാണ് വിജയദശമി

കൊയിലാണ്ടി പോലീസ് സ്റ്റേഷനും വിദ്യാലയ പരിസരവും വൃത്തിയാക്കി കുരുന്നുകൾ,ഗാന്ധി ജീവിതത്തിലെ മഹത്ത് സന്ദേശവും മധുരവും പകർന്ന് നൽകി പോലീസുകാർ; ആഘോഷമായി കൊയിലാണ്ടി ബി.ഇ.എം യു.പി സ്കൂളിലെ ഗാന്ധി ജയന്തി ദിന പരിപാടികൾ

കൊയിലാണ്ടി: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിന ആഘോഷത്തില്‍ കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളും. വിവിധ പരിപാടികളോടെയാണ് വിദ്യാര്‍ത്ഥികള്‍ ഗാന്ധിജയന്തി അഘോഷിച്ചത്. കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍, വിദ്യാലയ പരിസരം എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. പോലീസ് സ്റ്റേഷന്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗാന്ധി സന്ദേശങ്ങളും ലഹരി വിരുദ്ധ

പോഷകാഹാര പ്രദര്‍ശന മത്സരവും, പാഷണ്‍ റാലിയും; പോഷണ മാസാചരണവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

കൊയിലാണ്ടി: പോഷണ മാസാചരണവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായ്ത്തും. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശന മത്സരവും ബോധവല്‍ക്കരണ ക്ലാസും പോഷണ്‍ റാലിയും നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 27 അങ്കണവാടികളില്‍ നിന്നും പ്രതിനിധീകരിച്ച് ഗുണഭോക്താക്കള്‍ പോഷകാഹാര പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തു. മാരുതി അങ്കണവാടിയില്‍ നിന്ന് ഫാത്തിമ ഷിഫ ഒന്നാം സ്ഥാനവും മേലൂ

ദേശീയ പോഷണ്‍ മാസാചരണവുമായി കുഴിച്ചാല്‍ കോളനി ആംഗന്‍വാടി; പോഷണ്‍ റാലി, മെഡിക്കല്‍ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികളോടെ ആഘോഷം

കൊയിലാണ്ടി: ദേശീയ പോഷണ്‍ മാസാചരണവുമായി കുഴിച്ചാല്‍ കോളനി ആംഗന്‍വാടി. കൊയിലാണ്ടി നഗരസഭ 43ാം വാര്‍ഡിലെ അംഗനവാടിയാണ് പോഷന്‍ റാലി സംഘടിപ്പിച്ചത്. വാര്‍ഡ് കൗണ്‍സിലര്‍ സുമതി പരിപാടി ഉല്‍ഘാടനം ചെയ്തു. പന്തലായനി ഐ.സി.ഡി.എസ്.സെന്ററിന്റെ നേതൃത്വത്തില്‍ പോഷണ്‍ റാലി, മെഡിക്കല്‍ ക്യാമ്പ്, ബോധവല്‍ക്കരണ ക്ലാസ്, പോഷകാഹാര പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചു. ഐ.സി.ഡി.എസ് ഗീത, ജെ.പി.എച്ച്.എന്‍ മാരായസന്ധ്യ, മേഴ്‌സി, ജെ.എച്ച്.ഐ

ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളും അമ്മമാരുടെ തിരുവാതിരക്കളിയും, കൊയിലാണ്ടി ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളില്‍ വിപുലമായ ഓണാഘോഷം

കൊയിലാണ്ടി: ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പങ്കെടുപ്പിച്ചുള്ളതായിരുന്നു പരിപാടികള്‍. ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളാലും വിഭവ സമൃദ്ധമായ ഓണ സദ്യയും രക്ഷിതാക്കളുടെ തനത് കേരളീയ തിരുവാതിരയും കൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികള്‍. സുപ്രസിദ്ധ മെജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ വര്‍ണാഭമായ മാജിക് ഷോ കാണികള്‍ക്ക് അത്ഭുതവും ആവേശവും തീര്‍ത്തു. കുട്ടികള്‍ക്കൊപ്പം

മായക്കാഴ്ചകള്‍ കാട്ടി സദസ്സിനെ കയ്യിലെടുത്ത് ശ്രീജിത്ത് വിയ്യൂര്‍; യുവശക്തി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം

കൊയിലാണ്ടി: യുവശക്തി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ ഓണപരിപാടികള്‍ക്ക് സമാപനം. സെപ്റ്റംബര്‍ 8,9,10 തീയതികളിലായാണ് പരിപാടികള്‍ നടന്നത്. തിരുവോണ നാളിലെ കായിക മത്സരങ്ങളും ഓണക്കളികളും, പിന്നീട് നടന്ന ഓണ്‍ലൈന്‍ ചിത്ര രചനാ മത്സരങ്ങളും പുതിയ കാലത്തെ സാങ്കേതിക വിദ്യകളെ ഉള്‍പ്പെടുത്തുന്നതായിരുന്നു. പരിപാടിയുടെ അവസാന നാളില്‍ കെ.കെ.കിടാവ് മെമ്മോറിയാല്‍ യു.പി സ്‌കൂളില്‍ നടന്ന പരിപാടി ശിവദാസ് പോയില്‍ക്കാവ്

ആവണിപ്പൂവരങ്ങിന് സമാപനം; പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷം വിപുലമായി ആഘേഷിച്ചു

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷമാണ് നടന്നത്. രണ്ടു നാള്‍ നീണ്ടു നിന്ന കലാപരിപാടികള്‍ക്കാണ് പൂക്കാട് സാക്ഷ്യം വഹിച്ചത്. കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. അഭിനയശിരോമണി രാജരത്‌നം പിള്ള

രചനാ മത്സരങ്ങൾ, കമ്പവലി, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികളുമായി ഒരാഴ്ചയോളം നീണ്ട ആഘോഷം; ചേമഞ്ചേരി തുവ്വക്കോട് ഡി.വെെ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ആരവം” 22 സമാപിച്ചു

ചേമഞ്ചേരി: തുവ്വക്കോട് ഒരാഴ്ച നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾ സമാപിച്ചു. ഡി.വെെ.എഫ്.ഐ തുവ്വക്കോട് യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സെപ്തംബർ 3 മുതൽ 9 വരെ ഓണാഘോഷം ആരവം” 22 ഭാ​ഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചത്. രചനാ മത്സരങ്ങൾ, ഘോഷയാത്ര, ഗൃഹാങ്കണ പുക്കള മത്സരം, കൗതുക മത്സരങ്ങൾ, കമ്പവലി, വിവിധ മേഖലകളിൽ വിജയികളായവർക്കുള്ള അനുമോദന സദസ്സ്, വിവിധ