പോഷകാഹാര പ്രദര്‍ശന മത്സരവും, പാഷണ്‍ റാലിയും; പോഷണ മാസാചരണവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്


കൊയിലാണ്ടി: പോഷണ മാസാചരണവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായ്ത്തും. പരിപാടിയുടെ ഭാഗമായി പോഷകാഹാര പ്രദര്‍ശന മത്സരവും ബോധവല്‍ക്കരണ ക്ലാസും പോഷണ്‍ റാലിയും നടന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 27 അങ്കണവാടികളില്‍ നിന്നും പ്രതിനിധീകരിച്ച് ഗുണഭോക്താക്കള്‍ പോഷകാഹാര പ്രദര്‍ശന മത്സരത്തില്‍ പങ്കെടുത്തു.

മാരുതി അങ്കണവാടിയില്‍ നിന്ന് ഫാത്തിമ ഷിഫ ഒന്നാം സ്ഥാനവും മേലൂ ക്കരയില്‍ നിന്ന് ജില്‍ന.എ രണ്ടാം സ്ഥാനം, അപ്പൂസ് കോര്‍ണറില്‍ നിന്ന് ഹാജറ മൂന്നാം സ്ഥാനവും നേടി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വേണു മാസ്റ്റര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.

ഐ.സി.ഡി.എസ് പന്തലായനി ന്യൂടഷനിസ്റ്റ് അശ്വതി ബോധവല്‍ക്കരണ ക്ലാസ് എടുത്തു .ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ബേബി സുന്ദര്‍ രാജ് അദ്ധ്യക്ഷനായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ തസ്ലീന നാസര്‍, ജ്യോതി നളിനം, ബീന കുന്നുമ്മല്‍, രതീഷ്, സുധ.എം, സുധ കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷബ്‌ന, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തും. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ബിന്ദു.പി സ്വാഗതവും പുഷ്പ.എം നന്ദിയും പറഞ്ഞു.

summary: Nutrition Demonstration Competition and Passion Rally; Chengotukav gram panchayat with nutrition month celebration