എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയ്ക്കായി പ്രചരണത്തിനെത്തി മേജര്‍ രവി; കൊയിലാണ്ടിയില്‍ റോഡ് ഷോ


[top]

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയ്ക്കായി കൊയിലാണ്ടിയില്‍ റോഡ് ഷോ സംഘടിപ്പിച്ച് ബി.ജെ.പി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും, റോഡ് ഷോയും ബി.ജെ.പി സംസ്ഥാന വൈപ്രസിഡന്റ് മേജര്‍ രവി ഉല്‍ഘാടനം ചെയ്തു.

xr:d:DAFwHbf4DHM:2597,j:7762378262843322565,t:24040907

ഹാര്‍ബര്‍ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ സമാപിച്ചു. കേരളത്തിന്റെ വികസനം കൊതിക്കുന്നവര്‍ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥികളെ പാര്‍ലമെന്റിലെക്കയക്കണമെന്ന് മേജര്‍ രവി അഭ്യര്‍ത്ഥിച്ചു. കള്ള പ്രചരണങ്ങള്‍ നടത്തി ജനങ്ങളെ ഭയാശങ്കയിലാഴ്ത്തുന്ന ഇടതു വലതു മുന്നണികള്‍ക്കെതിരെയുള്ള വിധിയെഴുത്താവട്ടെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും അദേഹം പറഞ്ഞു.

ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ കെ.പി.മോഹന അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് .ടി.പി.സുല്‍ഫത്ത്, സന്തോഷ് കാളിയത്ത്, എസ്.ആര്‍.ജയ് കിഷ്, വായനാരി വിനോദ്, അഡ്വ.വി.സത്യന്‍, എ.കെ.ബൈജു, വി.കെ.ജയന്‍, കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു.