Tag: lok sabha election

Total 25 Posts

വോട്ടിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്‍മാരുടെ ക്യു; കൊയിലാണ്ടിയില്‍ 72.03% പോളിങ്

വടകര: സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് സമയം അവസാനിച്ചപ്പോള്‍ വടകരയില്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുന്നു. 72.03% ആണ് വടകരയില്‍ വോട്ടു ചെയ്തത്. 70.03% പോളിങ്ങാണ് കൊയിലാണ്ടിയില്‍ രേഖപ്പെടുത്തിയത്. കൊയിലാണ്ടി മാടാക്കര എല്‍.പി  സ്‌കൂളിലെ 145ാം  പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് അവസാനിച്ചശേഷവും 250 ഓളം പേര്‍ വോട്ട് ചെയ്യാനുള്ള ക്യൂവിലുണ്ട്. ചെങ്ങോട്ടുകാവ് സ്‌കൂളിലും

കോഴിക്കോട് എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: നഗരത്തിലെ ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു. കുറ്റിച്ചിറ മാളിയേക്കല്‍ അനീസ് അഹമ്മദ് ആണ് മരിച്ചത്. അറുപത്തിയാറ് വയസായിരുന്നു. റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനാണ്. വോട്ടെടുപ്പിനെ ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ കോഴിക്കോട് ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വടകര മണ്ഡലത്തില്‍ 120 പ്രശ്‌നബാധിത ബൂത്തുകള്‍; ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് മേഖലയിലെ ചില ബൂത്തുകള്‍ മാവോയിസ്റ്റ് പ്രശ്‌ന സാധ്യതാ ബൂത്തുകള്‍, വോട്ടെടുപ്പ് കനത്ത സുരക്ഷയില്‍

വടകര: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പിന് ജില്ലയില്‍ കനത്ത സുരക്ഷ. ഭീഷണിയുള്ള വടകര മണ്ഡലത്തിലെ 43 ബൂത്തുകളില്‍ പ്രത്യേക സുരക്ഷ ഒരുക്കും. ഓരോ സ്റ്റേഷന് കീഴിലും അഞ്ച് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ദിവസം നിരന്തരം പെട്രോളിങ് നടത്തും. ഇതിന് പുറമെ പ്രത്യേകം സ്ട്രൈക്കിങ്ങ് ഫോഴ്സുകളും ബൂത്തുകളിലുണ്ടാവും. ആകെ 141 ബൂത്തുകളാണ് ജില്ലയില്‍ പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതില്‍

കൊയിലാണ്ടിയില്‍ നിന്നും തുടങ്ങി തലശ്ശേരിയില്‍ അവസാനിക്കുന്ന റോഡ് ഷോ; കൊട്ടിക്കലാശദിവസവും മണ്ഡലം ചുറ്റി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ പ്രചരണം- റൂട്ട് മാപ്പ് അറിയാം

വടകര: തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണത്തിനായി ഒരുങ്ങി എല്‍.ഡി.എഫ്. നാളെ മണ്ഡലത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളെയും സ്പര്‍ശിച്ച് പോകുന്ന റോഡ് ഷോയോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ സമാപിക്കും. കൊയിലാണ്ടിയില്‍ നിന്നും രാവിലെ ഏഴുമണിക്കാണ് റോഡ് ഷോ ആരംഭിക്കുക. കൊല്ലം, മൂടാടി, തിക്കോടി, പയ്യോളി കീഴൂര്‍, തുറയൂര്‍, മേപ്പയ്യൂര്‍ അഞ്ചാം പീടിക, പേരാമ്പ്ര കൂത്താളി, കടിയങ്ങാട് പാലേരി

വടകരയില്‍ പോര് മുറുകുന്നു; കെ.കെ.ശൈലജ ടീച്ചര്‍ക്കുവേണ്ടി പ്രചരണത്തിനായി മുഖ്യമന്ത്രി നാളെ കൊയിലാണ്ടിയില്‍, എല്‍.ഡി.എഫിന്റെ റോഡ് ഷോയും

വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പില്‍ എത്തി നില്‍ക്കെ വടകരയില്‍ പ്രചരണം ശക്തമായി എല്‍.ഡി.എഫ്. ശൈലജ ടീച്ചര്‍ക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രചരണത്തിനെത്തും. കൊയിലാണ്ടി, പുറമേരി, പാനൂര്‍, തലശ്ശേരി എന്നിവിടങ്ങൡ മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കും. രാവിലെ 11മണിക്ക് പുറമേരിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പരിപാടി. നാലുമണിക്ക് കൊയിലാണ്ടി സ്റ്റേഡിയത്തില്‍ നടക്കുന്ന

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്, ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷം, മാഹിയില്‍ മുഴുവന്‍ ബൂത്തുകളും നിയന്ത്രിച്ച് വനിതകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. വൈകുന്നേരം മൂന്നുമണിവരെ 49.78% ആണ് പോളിങ് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ബംഗാളിലും മണിപ്പൂരിലും സംഘര്‍ഷങ്ങളുണ്ടായെങ്കിലും മറ്റിടങ്ങളില്‍ പൊതുവില്‍ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂച്ച് ബിഹാറിലെ സീതാല്‍കുച്ചിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചും

‘ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തില്‍’; ചെറുവണ്ണൂരില്‍ ഷാഫി പറമ്പിലിനുവേണ്ടി പ്രചരണത്തിനെത്തി റിജില്‍ മാക്കുറ്റി

ചെറുവണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ജയസാധ്യത ഇല്ലാതാക്കാന്‍ പിണറായി വിജയന്‍ ബി.ജെ.പിയോട് അച്ചാരം വാങ്ങിയതായി യൂത്ത് കോണ്‍ഗ്രസ് -സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഇന്ത്യാ മുന്നണി വരും എന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തിലാണെന്നും റിജില്‍ പറഞ്ഞു. ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു.

മണ്ഡലവും, ഭൂരിപക്ഷം പഞ്ചായത്തുകളും എൽഡിഎഫിനൊപ്പം; ലോക്സഭാ തെരഞ്ഞെടുപ്പിൽ കുറ്റ്യാടി ആർക്കൊപ്പം നിൽക്കും

വടകര: വടക്കൻ പാട്ടിൻറെയും തച്ചോളി കഥകളുടെയും പോരാട്ട വീര്യങ്ങളുടെയും ചരിത്രമാണ് വടകരയുടേത്. ഒരു ലോക്‌സഭ തെരഞ്ഞെടുപ്പിന് കൂടി കച്ച മുറുകുമ്പോൾ വടകര മണ്ഡലം എങ്ങോട്ട് ചിന്തിക്കും എന്നത് പെട്ടെന്ന് പ്രവചിക്കാൻ കഴിയില്ല. കണ്ണൂർ ജില്ലയിലെ തലശ്ശേരിയും കൂത്തുപറമ്പും കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭ മണ്ഡലങ്ങളും ചേരുന്നതാണ് വടകര ലോക്‌സഭ

വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കെ.കെ ശൈലജക്കെതിരെ വ്യാജ പ്രചാരണം; ന്യൂമാഹിയിലെ മുസ്‍ലിം ലീഗ് നേതാവിനെതിരെ കേസ്

വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ വ്യാജപ്രചാരണത്തില്‍ കേസെടുത്ത് പോലീസ്. മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് ന്യൂ മാഹി പോലീസ് കേസെടുത്തിരിക്കുന്നത്. ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍

കെ.കെ.ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം; പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്

വടകര: വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിയ്‌ക്കെതിരെ കേസ്. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളൂരിനെതിരെയാണ് കേസെടുത്തത്. കെ.കെ ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത പരാതിയിലാണ് പൊലീസ് നടപടി. പേരാമ്പ്ര പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രകോപനവും ലഹളയും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും