‘ഇന്ത്യാ മുന്നണി അധികാരത്തില്‍ വരുമെന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തില്‍’; ചെറുവണ്ണൂരില്‍ ഷാഫി പറമ്പിലിനുവേണ്ടി പ്രചരണത്തിനെത്തി റിജില്‍ മാക്കുറ്റി


ചെറുവണ്ണൂര്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ ജയസാധ്യത ഇല്ലാതാക്കാന്‍ പിണറായി വിജയന്‍ ബി.ജെ.പിയോട് അച്ചാരം വാങ്ങിയതായി യൂത്ത് കോണ്‍ഗ്രസ് -സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ഇന്ത്യാ മുന്നണി വരും എന്ന് തിരിച്ചറിഞ്ഞ മോദി നെട്ടോട്ടത്തിലാണെന്നും റിജില്‍ പറഞ്ഞു.

ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. സി.പി.കുഞ്ഞമ്മത്, എം.വി.മുനീര്‍ മാസ്റ്റര്‍, കിഷോര്‍ കാന്ത്, എ.കെ.ജാനിബ്, ശ്രീഷ ഗണേഷ്, മുംതാസ് തറമല്‍, സീനത്ത്, പി.പി.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.