ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളും അമ്മമാരുടെ തിരുവാതിരക്കളിയും, കൊയിലാണ്ടി ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളില്‍ വിപുലമായ ഓണാഘോഷം


കൊയിലാണ്ടി: ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പങ്കെടുപ്പിച്ചുള്ളതായിരുന്നു പരിപാടികള്‍.

ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളാലും വിഭവ സമൃദ്ധമായ ഓണ സദ്യയും രക്ഷിതാക്കളുടെ തനത് കേരളീയ തിരുവാതിരയും കൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികള്‍. സുപ്രസിദ്ധ മെജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ വര്‍ണാഭമായ മാജിക് ഷോ കാണികള്‍ക്ക് അത്ഭുതവും ആവേശവും തീര്‍ത്തു.

കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും ഒത്തു ചേര്‍ന്നപ്പോള്‍ നര്‍മം കലര്‍ന്ന വടം വലി മത്സരം പുതിയ അനുഭവമായി. പ്രിന്‍സിപ്പല്‍ ശംസുദ്ധീന്റെ നേതൃത്വത്തില്‍ നടന്ന ആഘോഷ പരിപാടിക്ക്
ഉമ ശംസുദ്ധീന്‍, രമ്യ കുറുവങ്ങാട്, റിന്‍സി, ഫസ്മി, ശീതള്‍, അമൃത തുടങ്ങിയ അധ്യാപകരും ചേര്‍ന്നു. മത്സരാര്‍ത്ഥികള്‍ക്കുള്ള ഉപഹാര വിതരണം പി.ടി.എ പ്രസിഡന്റ് നിവിജ ലാലി നിര്‍വഹിച്ചു.

summary: elaborate Onam celebration at Little King’s Public School