Tag: Onam 2022

Total 5 Posts

Kerala Onam Bumber Lottery Result: ഇതാ…. 25 കോടിയുടെ ആ ഭാഗ്യവാന്‍; ഒന്നാം സമ്മാനം ശ്രീവരാഹം സ്വദേശി അനൂപിന്, ടിക്കറ്റ് എടുത്തത് ഇന്നലെ രാത്രി

തിരുവനന്തപുരം: ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന 25 കോടിയുടെ ഓണം ബംബര്‍ അടിച്ചത് ശ്രീവരാഹം സ്വദേശി അനൂപിന്. 30 വയസ്സുള്ള അനൂപ് ഓട്ടോ ഡ്രൈവറാണ്. പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് എടുത്ത TJ 750605 നമ്പറിനാണ് ലോട്ടറി അടിച്ചത്. വീട്ടില്‍ ഭാര്യയും കുട്ടിയും അമ്മയുമാണുള്ളത്. ഇന്നലെ രാത്രിയാണ് പഴവങ്ങാടിയിലെ ഭഗവതി ലോട്ടറി ഏജന്‍സിയില്‍നിന്ന് സമ്മാനാര്‍ഹമായ ടിക്കറ്റ് എടുത്തത്.

ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളും അമ്മമാരുടെ തിരുവാതിരക്കളിയും, കൊയിലാണ്ടി ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളില്‍ വിപുലമായ ഓണാഘോഷം

കൊയിലാണ്ടി: ലിറ്റില്‍ കിങ്സ് പബ്ലിക് സ്‌കൂളിന്റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പങ്കെടുപ്പിച്ചുള്ളതായിരുന്നു പരിപാടികള്‍. ഓണപൂക്കളവും കുരുന്നുകളുടെ മത്സരങ്ങളാലും വിഭവ സമൃദ്ധമായ ഓണ സദ്യയും രക്ഷിതാക്കളുടെ തനത് കേരളീയ തിരുവാതിരയും കൊണ്ട് സമ്പന്നമായിരുന്നു ആഘോഷ പരിപാടികള്‍. സുപ്രസിദ്ധ മെജീഷ്യന്‍ ശ്രീജിത്ത് വിയ്യൂരിന്റെ വര്‍ണാഭമായ മാജിക് ഷോ കാണികള്‍ക്ക് അത്ഭുതവും ആവേശവും തീര്‍ത്തു. കുട്ടികള്‍ക്കൊപ്പം

സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ആഘോഷം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണപൂക്കള മത്സരവും കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കായിക മത്സരങ്ങളുമായിരുന്നു മുഖ്യ പരിപാടി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും മത്സരങ്ങളിൽ വിജയികളായവർക്കും സമാപന ചടങ്ങിൽ വെച്ച് തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ ജയകൃഷ്ണൻ ചെറുകുറ്റി സമ്മാന വിതരണം നടത്തി. ചടങ്ങിൽ

പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയ്ക്ക് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ചിന്റെ അനുമോദനം; ഒപ്പം ഓണാഘോഷവും

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ അനുമോദിച്ച് പൂർവ്വവിദ്യാർത്ഥികൾ. പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ച് ആണ് പി.ടി.എയെ അനുമോദിച്ചത്. ഓണാഘോഷത്തിനൊപ്പമായിരുന്നു അനുമോദനം. കോഴിക്കേട് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയ ടി.എസ്.ജി.വി.എച്ച്.എസ്.എസ് പി.ടി.എയ്ക്കുള്ള ഉപഹാരം ’96 ബാച്ചിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അജ്മൽ

പൂക്കളം, വിഭവസമൃദ്ധമായ സദ്യ, കലാ-കായിക പരിപാടികൾ, കുടുംബസംഗമം…; ഓണാഘോഷത്തിന് തിരി കൊളുത്തി കൊയിലാണ്ടിയിലെ ഫയർ ഫോഴ്സ്

കൊയിലാണ്ടി: വൈവിധ്യമാർന്ന പരിപാടികളോടെ ഓണം ആഘോഷിച്ച് കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ജീവനക്കാർ. ആഘോഷത്തിന്റെ ഭാഗമായി ഫയർ സ്റ്റേഷനിൽ ഓണപ്പൂക്കളം, ഓണസദ്യ, കുടുംബസംഗമം, വിവിധ കലാ-കായികപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. കൂടാതെ കൊയിലാണ്ടിയിലെ പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച ഗാനമേള, മാജിക് ഷോ, മിമിക്രി തുടങ്ങിയവയും നടത്തി. സേനാംഗങ്ങൾക്ക് പുറമെ ജില്ലാ ഫയർ ഓഫീസർ, റീജനൽ ഫയർ ഓഫീസർ, കൊയിലാണ്ടി