പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയ്ക്ക് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ചിന്റെ അനുമോദനം; ഒപ്പം ഓണാഘോഷവും


പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ അനുമോദിച്ച് പൂർവ്വവിദ്യാർത്ഥികൾ. പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ച് ആണ് പി.ടി.എയെ അനുമോദിച്ചത്. ഓണാഘോഷത്തിനൊപ്പമായിരുന്നു അനുമോദനം.

കോഴിക്കേട് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയ ടി.എസ്.ജി.വി.എച്ച്.എസ്.എസ് പി.ടി.എയ്ക്കുള്ള ഉപഹാരം ’96 ബാച്ചിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അജ്മൽ മാടായി, സജീഷ് എന്നിവർ ഏറ്റുവാങ്ങി. സാജിത ജലീൽ സ്വാഗതം പറഞ്ഞു. കിരൺ സഞ്ചു അധ്യക്ഷനായി. ഫവാസ് കാറ്റോടി, രാജേഷ്, ലസ്തിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. റിയാസ് നന്ദി പറഞ്ഞു.

‘ഓണം പൊന്നോണം 2022’ എന്ന പേരിൽ ഞായറാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ ആഘോഷ പരിപാടികളും നടന്നു. കേക്ക് മുറിച്ച് കളത്തിൽ ബിജു ഓണാഘോഷത്തിനു തുടക്കം കുറിച്ചു.

എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ വിജയിച്ച ഗ്രൂപ്പ് അംഗങ്ങളുടെ മക്കൾക്ക് ചടങ്ങിൽ മൊമെന്റോ സമ്മാനിച്ചു.

തുടർന്ന് തിരുവാതിരക്കളി, കുസൃതി ചോദ്യം, സുന്ദരിക്ക് പൊട്ടു തൊടൽ, കസേരകളി, ഗൗരവ മത്സരം എന്നിവ നടത്തി. മത്സര പരിപാടികൾക്ക് ശ്രീ. രാജേഷ് നേതൃത്വം വഹിച്ചു. തുടർന്ന് ഗ്രൂപ്പ് അംഗങ്ങളുടെ ഗാനമേളയും ഉണ്ടായിരുന്നു.