Tag: Thikkodiyan Memorial Govt Vocational Higher Secondary School Payyoli

Total 6 Posts

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക നിയമനം

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. ജൂനിയർ ഹിന്ദി വിഷയത്തിൽ ഒഴിവുണ്ട്. നിയമനത്തിനായുള്ള അഭിമുഖം ഓഗസ്റ്റ് 11 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.

കുട്ടികൾക്ക് മുന്നിൽ കോട്ടിട്ട് ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി എം.എൽ.എ; പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങൾ, ലാപ്ടോപ്പ് എന്നിവയുടെ വിതരണവും

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും സയൻസ് ലാബ് ഉപകരണങ്ങളുടെയും ഹയർ സെക്കന്ററി വിഭാഗം ലാപ്പ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് സയൻസ് ലാബ് ഉപകരണങ്ങളും ലാപ്പ്ടോപ്പുകളും വാങ്ങിയത്.   പതിവ് രീതികളിൽ നിന്ന്

ചരിത്ര വിജയത്തിന്റെ പൊന്‍തൂവലുമായി തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളി; എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികള്‍ക്കും തിളക്കമാര്‍ന്ന വിജയം

പയ്യോളി: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചപ്പോള്‍ ചരിത്ര നേട്ടവുമായി പയ്യോളിയിലെ തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഇത്തവണ പരീക്ഷ എഴുതിയ നൂറ് ശതമാനം വിദ്യാര്‍ത്ഥികളും വിജയം കൈവരിച്ചപ്പോള്‍ അതില്‍ 150 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ആകെ 750 വിദ്യാര്‍ത്ഥികളാണ് 2022-2023 അധ്യയന വര്‍ഷത്തില്‍ പരീക്ഷ

ആദ്യം ലഹരിവിരുദ്ധ പ്രതിജ്ഞ, പിന്നെ ലഹരിക്കെതിരെ ബാലറ്റില്‍ വോട്ട്; തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പുതുലഹരിക്ക് ഒരു വോട്ട്’

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ പരിപാടിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. എണ്ണൂറോളം കുട്ടികള്‍ വോട്ടിങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പ് നടത്താനായി ക്രമീകരിച്ച മൂന്ന് പോളിംഗ് ബൂത്തുകളില്‍ പോളിങ്

പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയ്ക്ക് പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ചിന്റെ അനുമോദനം; ഒപ്പം ഓണാഘോഷവും

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പി.ടി.എയെ അനുമോദിച്ച് പൂർവ്വവിദ്യാർത്ഥികൾ. പൂർവ്വവിദ്യാർത്ഥി ഗ്രൂപ്പായ ’96 ബാച്ച് ആണ് പി.ടി.എയെ അനുമോദിച്ചത്. ഓണാഘോഷത്തിനൊപ്പമായിരുന്നു അനുമോദനം. കോഴിക്കേട് ജില്ലയിലെ മികച്ച പി.ടി.എ ക്കുള്ള അവാർഡ് നേടിയ ടി.എസ്.ജി.വി.എച്ച്.എസ്.എസ് പി.ടി.എയ്ക്കുള്ള ഉപഹാരം ’96 ബാച്ചിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ എക്സിക്യുട്ടീവ് അംഗങ്ങളായ അജ്മൽ

കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള പുരസ്കാരം വീണ്ടും പയ്യോളി തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്

പയ്യോളി: കോഴിക്കോട് ജില്ലയിലെ മികച്ച പി.ടി.എയ്ക്കുള്ള അവാർഡ് വീണ്ടും പയ്യോളിയിലെ തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്. 2021-2022 അധ്യയന വർഷം നടത്തിയ പ്രവർത്തനങ്ങളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. രക്ഷിതാക്കളും പൂർവ്വവിദ്യാർത്ഥികളും നാട്ടുകാരും ഒത്തുചേർന്നുള്ള വികസന പ്രവർത്തനങ്ങളാണ് സ്കൂളിൽ നടപ്പാക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാലയ ലൈബ്രറി ജനകീയ പങ്കാളിത്തത്തോടുകൂടി തിക്കോടിയൻ സ്മാരക