Tag: Koyilandy
ഖാദി ഉല്പന്നങ്ങളാണോ അന്വേഷിക്കുന്നത്? ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാന വ്യാപകമായി നടത്തുന്ന ക്രിസ്തുമസ് മേളയുടെ ഭാഗമായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഖാദി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും നടന്നു. കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമാണ് പ്രദര്‍ശനവും വില്‍പനയും സംഘടിപ്പിച്ചത്. 30 ശതമാനം കിഴിവിലാണ് ഖാദി ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. മേളയിലെ ആദ്യ വില്‍പന ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ എന്‍.വി.പ്രദീപ് കുമാര്‍
വിവിധ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായി മാറിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം; കാവുവട്ടം യു.പി സ്‌കൂളില്‍ മികവുത്സവം 2024
കൊയിലാണ്ടി:കാവുംവട്ടം യു.പി സ്‌കൂളില്‍ ‘മികവുത്സവം’ സംഘടിപ്പിച്ചു. ഉപജില്ല, ജില്ലാ മേളകളില്‍ സ്‌കൂളിന്റെ അഭിമാനമായിമാറി വിജയ തിലകമണിഞ്ഞ പ്രതിഭകള്‍ക്കുള്ള അനുമോദനവും നാടന്‍ പാട്ട് രംഗത്തെ അതുല്യ പ്രതിഭയും നാടിന്റെ അഭിമാനവുമായ ഓടപ്പുഴ പുരസ്‌കാര ജേതാവ് സജീവന്‍ കുതിരക്കുടയ്ക്കുള്ള ആദരവും മികവുത്സവത്തിന്റെ ഭാഗമായി നടന്നു. നിറഞ്ഞ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കുട്ടികളുടെയും സാന്നിധ്യത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ് നടന്നത്. സജീവന്‍
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി ഓറഞ്ച് ദ വേള്‍ഡ് ക്യാമ്പെയ്ന്‍; സിഗ്നേച്ചര്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്ത്
കൊയിലാണ്ടി: ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്‍ 2024ന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റയും ആഭിമുഖ്യത്തില്‍ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ വെച്ചു സംഘടിപ്പിച്ചു. ‘ORANGE THE WORLD CAMPAIGN’ ന്റെ ഭാഗമായാണ് സിഗ്നേച്ചര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായാണ് നവംബര്‍ 25മുതല്‍ ഡിസംബര്‍ 10 വരെ
പാട്ടും നൃത്തവുമായി വേദിയെ കയ്യിലെടുത്ത് കലാകാരന്മാര്‍: ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: നഗരസഭ 2024-25 വാര്‍ഷിക പദ്ധതി നിറവ് ഭിന്നശേഷി സര്‍ഗോത്സവം ജി.വി.എച്ച്.എസ് കൊയിലാണ്ടിയില്‍ നടത്തി. പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ.ഇന്ദിര ടീച്ചര്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി.പ്രജില, വാര്‍ഡ് കൗണ്‍സിലര്‍
വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പടിക്കുക; കൊയിലാണ്ടിയില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തില്‍ സുരേന്ദ്രന്‍ കരിപ്പുഴ
കൊയിലാണ്ടി: രാഷ്ട്രീയ ലാഭങ്ങള്‍ക്കതീതമായി ജനാധിപത്യ മതേതര മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പാര്‍ട്ടികള്‍ തയ്യാറാവണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ പറഞ്ഞു. [miid1] വെല്‍ഫയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊയിലാണ്ടി പി.സി.ഭാസകരന്‍ നഗറില്‍ (ടൗണ്‍ ഹാള്‍) ജില്ലാ പ്രസിഡന്റ് ടി.കെ മാധവന്‍ പതാക ഉയര്‍ത്തിയതോടെ
മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍; നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി
കൊയിലാണ്ടി: മാലിന്യങ്ങള്‍ നിറഞ്ഞ് ഒഴുക്ക് നഷ്ടപ്പെട്ട പള്ളിപ്പറമ്പ് തോടിന് പുതുജീവന്‍ ലഭിച്ചിരിക്കുകയാണ്. നവീകരിച്ച പള്ളിപറമ്പ് തോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗര സഞ്ചയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2591618 രൂപ ചിലവഴിച്ചാണ് തോടിന്റെ പണി പൂര്‍ത്തീകരിച്ചത്. 70 മീറ്റര്‍ നീളത്തിലാണ് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് നിര്‍മ്മിതമായ തോട് പൂര്‍ത്തീകരിച്ചത്. മാലിന്യം തള്ളാതിരിക്കാന്‍ മുകള്‍ വശത്ത്
ക്ലിന്റ് സ്മാരക ബാല ചിത്രരചന ജില്ലാതല മത്സരം ഡിസംബര്‍ 7ന് കൊയിലാണ്ടിയില്‍- വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സംസ്ഥാന ശിശുക്ഷേമ സമിതി ക്ലിന്റ് സ്മാരക സംസ്ഥാന ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായുള്ള ജില്ലാതല മത്സരം കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ഏഴിന് രാവിലെ 10 മുതല്‍ 12 വരെ കൊയിലാണ്ടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍. രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ജനറല്‍ ഗ്രൂപ്പില്‍ പച്ച (പ്രായം 5-8), വെള്ള (പ്രായം 9-12), നീല
ജെ.സി.ഐ കൊയിലാണ്ടിയുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു; 43മത് പ്രസിഡണ്ടായി ഡോ അഖില്‍ എസ് കുമാര്‍
കൊയിലാണ്ടി: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ചാപ്റ്ററിന്റെ 2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. നവംബര്‍ 28ന് ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റത്. ഡോ അഖില്‍.എസ്. കുമാര്‍ (പ്രസിഡന്റ്), ഡോ. സൂരജ് എസ്.എസ് (സെക്രട്ടറി), ഡോ. നിവേദ്. അമ്പാടി (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു. ജെ.സി.ഐ
കൊയിലാണ്ടിയുടെ ചരിത്രം പറയുന്ന ശില്‍പ ചാരുത, കൊയിലാണ്ടിയ്ക്ക് ഒഴിവുസമയങ്ങള്‍ ചിലവഴിക്കാന്‍ ഒരിടംകൂടി; സിവില്‍ സ്റ്റേഷന് സമീപം ഉദ്ഘാടനത്തിനൊരുങ്ങി സ്‌നേഹാരാമം
കൊയിലാണ്ടി: പ്രിയപ്പെട്ടവരുമൊത്ത്, അല്ലെങ്കില്‍ ഒറ്റയ്ക്ക് വര്‍ത്തമാനം പറഞ്ഞും ചിന്തിച്ചുമൊക്കെ ഇരിക്കാന്‍ കൊയിലാണ്ടിയില്‍ അധികം ഇടങ്ങളില്ല. എന്നാല്‍ ഇത്തരം സ്ഥലം അന്വേഷിക്കുന്നവര്‍ക്ക് മുമ്പില്‍ ഒരിടംകൂടി വരികയാണ്. കൊയിലാണ്ടി നഗരസഭയിലെ സ്‌നേഹാരാമം. കൊയിലാണ്ടി സിവില്‍ സ്‌റ്റേഷന് സമീപമാണ് സ്‌നേഹാരാമം ഒരുക്കിയിരിക്കുന്നത്. മാലിന്യമുക്ത നവകേരളം കാമ്പയിനിന്റെ ഭാഗമായാണ് എന്‍.എസ്.എസ് യൂണിറ്റുകളും ശുചിത്വമിഷനും സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമിട്ടത്. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കിമാറ്റുന്നതാണ്
കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ വടകര ഡിവിഷന്‍ സമ്മേളനം കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) വടകര ഡിവിഷന്‍ സമ്മേളനം 2024 നവംബര്‍ 28 ന് കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സമ്മേളനം സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ സെക്രട്ടറി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് പ്രദീപന്‍ പി.ടി പതാക ഉയര്‍ത്തുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ഡിവിഷന്‍ സിക്രട്ടറി എം.ഷാജി സ്വാഗതവും പറഞ്ഞു.