Tag: Onam

Total 30 Posts

അഭയയിലെ കുടുംബാംഗങ്ങൾക്ക് ഓണക്കോടി നൽകിയും ഒപ്പം സദ്യയുണ്ടും നന്മയുടെ ഓണമാക്കി; പൊന്നോണം ആഘോഷിക്കാൻ പൊയിൽക്കാവ് ഹൈസ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ അത് സ്നേഹ സംഗമം

പൊയിൽക്കാവ്: നന്മയുടെ ഓണം ആഘോഷിക്കാൻ പൊയിൽക്കാവിലെ പൂർവ്വ വിദ്യാർത്ഥികൾ ഒത്തുകൂടി, അഭയയിലെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹം പങ്കിടാൻ. പൊയിൽക്കാവ് ഹൈസ്ക്കൂളിലെ 1990 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ആണ് പാട്ടും നൃത്തവും ഒക്കെയായി അഭയയിൽ ഒത്തുകൂടിയത്. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ അഭയം അന്തേവാസികൾക്കും കെയർടെയ്ക്കർമാർക്കും ഓണക്കോടിനൽകിക്കൊണ്ട് അഘോഷത്തിന് തുടക്കം കുറിച്ചു. അഭയം പ്രസിഡന്റ് എം.സി മമ്മദ്‌കോയ

കുട്ടികളുടെ കലാപരിപാടികൾക്ക് പോലീസ് മാമൻമാർ കയ്യടിച്ചു, പൂക്കളമൊരുക്കിയും സദ്യയുണ്ടും അവർ സ്നേഹം പങ്കിട്ടു; ‘സ്പെഷ്യൽ’ ആക്കി ഇത്തവണത്തെ കൊയിലാണ്ടി പോലീസിന്റെ ഓണം

കൊയിലാണ്ടി: പൂക്കളമൊരുക്കിയും സദ്യയുണ്ടും കുട്ടികളോടൊത്തു കൂടി ആഘോഷിച്ച് പൊന്നോണമാക്കി കൊയിലാണ്ടിയിലെ പോലീസുകാർ. ഇത്തവണത്തെ പോലീസുകാരുടെ ആഘോഷം ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിൽ നടത്തിയതോടെ ഇരുകൂട്ടർക്കും അത് ഇരട്ടി സ്പെഷ്യൽ ആയി. വർണ്ണ പൂക്കളമൊരുക്കാനും, ഓണ സദ്യ വിളമ്പാനും പാട്ടും നൃത്തവും തുടങ്ങിയ കലാപരിപാടികൾക്ക് പ്രോത്സാഹനവുമായി പോലീസുകാർ എത്തിയപ്പോൾ കുട്ടികൾക്കും പറഞ്ഞറിയിക്കാനാവാത്ത സന്തോഷം. അത്തം ഒന്നായ ഇന്നലെയാണ്

കളറാക്കാം ഓണം; വിയ്യൂർ -അരീക്കൽ താഴ ചിത്രരചനാ മത്സരം ഒരുക്കുന്നു; വിശദാംശങ്ങൾ അറിയാം

കൊയിലാണ്ടി: വി.പി.രാജന്‍ കലാ-സാംസ്‌കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഓണാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തിയ്യതിയാണ് പരിപാടി. വിയ്യൂര്‍ അരീക്കല്‍ താഴെ വെച്ച് കൊയിലാണ്ടി താലൂക്ക് തലത്തിലാണ് പെയിന്റിംഗ്, വാട്ടര്‍ കളര്‍ മത്സരം നടക്കുക. എല്‍.പി , യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് മത്സരം. രജിസ്റ്റര്‍ ചെയ്യേണ്ട നമ്പര്‍ :

വീടിന് മുറ്റത്ത് മണ്ണ് കുഴച്ച് പൂത്തറയൊരുക്കുന്ന മൂടാടിയിലെ രാഗിണി അമ്മ, പൂക്കൾ ശേഖരിക്കാൻ പനയോലയും തെങ്ങോലയുമുപയോഗിച്ച് പൂക്കുടകൾ നിർമ്മിക്കുന്ന നടേരിയിലെ ശാരദാമ്മ; മണ്മറഞ്ഞു പോയ ഓണകഥകളും, ആചാരങ്ങളും അറിയാം; തനിമയുടെ ‘പൊൻ’ ഓണമാക്കാം

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: മലയാളി മണ്ണ് കാത്തു കാത്തിരുന്ന ഓണകാലത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് ഇന്ന്. ശേഷം ആഘോഷങ്ങളുടെ വെടിക്കെട്ട് … ഒരുക്കങ്ങൾ തന്നെ ആഘോഷങ്ങളായിരുന്ന കാലഘട്ടത്തിൽ നിന്ന് എല്ലാം ‘ഇൻസ്റ്റന്റ്’ ആയപ്പോൾ നഷ്‌ടമായ പഴമയുടെ നിറപ്പകിട്ടാർന്ന പൊന്നോണത്തിന്റെ ഓർമ്മകൾ വിളിച്ചോതുകയാണ് നാട്ടിലെ അമ്മൂമ്മമാർ. കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയ ഓണം വിപണന മേളയില്‍ സ്റ്റാറായി

ഓണത്തിന് ജില്ലയിലെ പൊതു വിപണിയില്‍ കര്‍ശന പരിശോധന നടത്തും; ജില്ലാ കലക്ടര്‍

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് ജില്ലയിലെ പൊതുവിപണികളില്‍ പരിശോധന ശക്തിപ്പെടുത്തുമെന്നും ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, മായംചേര്‍ക്കല്‍, അളവുതൂക്കത്തില്‍ കൃത്രിമം കാണിക്കല്‍, പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത, മറിച്ചുവില്‍പ്പന, പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം എന്നിവ തടയും. കടകളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുകയും മിതമായ വിലയ്ക്ക്

രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ചു കിട്ടും; വിതരണം അടുത്ത ആഴ്ച മുതൽ

കോഴിക്കോട്: ഓണം ആഘേഷമാകും, ക്ഷേമ പെന്‍ഷനുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് 3200 രൂപ വീതമാണ് നല്‍കുക. 57 ലക്ഷം പേര്‍ക്കായി 2100 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി നൽകുന്നത്. ഓണകിറ്റ് വിതരണവും ഈ മാസം 22 ന് ആരംഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ്

പരീക്ഷ അടുത്ത ആഴ്ച, അത് കഴിഞ്ഞ് പത്ത് ദിവസം അടിച്ചു പൊളിക്കാം; സംസ്ഥാനത്ത് ഓണാവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ രണ്ടാം തിയ്യതി വരെ ഓണപരീക്ഷയും സെപ്തംബര്‍ 2 മുതല്‍ 11 വരെ ഓണം അവധിയും പ്രഖ്യാപിച്ചു. ഓണം അവധിക്ക് ശേഷം സെപ്തംബര്‍ 12ന് സ്‌കൂളുകള്‍ തുറക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. അതേ സമയം നാളെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ ഉണ്ടായതിനാല്‍

ഓണം എത്തി ആഘോഷങ്ങള്‍ക്ക് ആരംഭം, പയ്യോളി കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി ഗ്രാമോദ്യോഗ വിപണനമേളക്ക് ആരംഭം

പയ്യോളി: പ്രളയത്തിലും കോറോണയിലും മുങ്ങിപ്പോയ ഓണത്തെ മറന്ന് ഇത്തവണ പുതിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. ഓണമെത്തിയതോടെ വിപണന മേളകള്‍ക്ക് തുടക്കമായി. പയ്യോളി പെരുമാള്‍പുരം എ.ഇ.ഒ ഓഫീസിന് സമീപം കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി – ഗ്രാമോദ്യോഗ വിപണനമേള എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ആദ്യവില്പന കെ.പി.രമേശന്‍ ഏറ്റു വാങ്ങി. ഓണം പ്രമാണിച്ചാണ് മേള ആരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍

അതിജീവന നാളുകളിൽ നിന്ന് പുത്തൻ ചുവടു വെപ്പുകളിലേക്ക്; ഇന്ന് ചിങ്ങം ഒന്ന്; മലയാളക്കരയ്ക്ക് പുതുവർഷ പിറവി

മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. പ്രതീക്ഷയോടെ പൊന്നിൻ ചിങ്ങത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു.

ഇത്തവണയും ഹാപ്പി ഓണം! തുണിസഞ്ചി ഉൾപ്പെടെ പതിന്നാല് ഇനം സാധനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വീടുകളിലെത്തും, പ്രഖ്യാപിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: ഇത്തവണയും ഓണസമ്മാനമായി മലയാളികളുടെ വീടുകളില്‍ സൗജന്യ ഭക്ഷ്യകിറ്റ് എത്തും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. പതിനാല് ഇനം സാധനങ്ങളാണ് ഇത്തവണ ഓണത്തിന് ലഭിക്കുന്ന ഭക്ഷ്യകിറ്റില്‍ ഉണ്ടാവുക. ‘സംസ്ഥാനത്ത് കോവിഡ് മഹാമാരി പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചത്. രോഗവ്യാപനത്തെ തുടര്‍ന്ന് ജീവനോപാധികള്‍ നഷ്ടമായവര്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗത്തിന് ഭക്ഷ്യകിറ്റ് പ്രയോജനം