ഓണം എത്തി ആഘോഷങ്ങള്‍ക്ക് ആരംഭം, പയ്യോളി കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി ഗ്രാമോദ്യോഗ വിപണനമേളക്ക് ആരംഭം


പയ്യോളി: പ്രളയത്തിലും കോറോണയിലും മുങ്ങിപ്പോയ ഓണത്തെ മറന്ന് ഇത്തവണ പുതിയ ആഘോഷങ്ങള്‍ക്ക് തിരികൊളുത്തുകയാണ്. ഓണമെത്തിയതോടെ വിപണന മേളകള്‍ക്ക് തുടക്കമായി.

പയ്യോളി പെരുമാള്‍പുരം എ.ഇ.ഒ ഓഫീസിന് സമീപം കണ്ണൂര്‍ സര്‍വോദയ സംഘത്തിന്റെ ഖാദി – ഗ്രാമോദ്യോഗ വിപണനമേള എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ആദ്യവില്പന കെ.പി.രമേശന്‍ ഏറ്റു വാങ്ങി. ഓണം പ്രമാണിച്ചാണ് മേള ആരംഭിച്ചിരിക്കുന്നത്. സെപ്തംബര്‍ 7 വരെയാണ് മേള ഉണ്ടാവുക.

30% ഗവ.റിബേറ്റിന് പുറമെ ആഴ്ചതോറും സമ്മാനക്കൂപ്പണില്‍ നറുക്കെടുപ്പും ഉണ്ടായിരിക്കുമെന്നും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യം ലഭ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

summary: Khadi Gramodyoga marketing fair started at Payyoli by  Kannur Sarvodaya