പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: പൂക്കാട് നിന്ന് തിരുവങ്ങുരിലേയ്ക്കുളള യാത്രാമധ്യേ തിരുവങ്ങൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. തിരുവങ്ങൂര്‍ പുതുക്കുളങ്ങര മൊയ്തീന്റെ കറുത്ത നിറമുളള പേഴ്‌സാണ് നഷ്ടപ്പെട്ടത്.

ആധാര്‍കാര്‍ഡ്, ഹെല്‍ത്ത് കാര്‍ഡ്, 700 രൂപ എന്നിവ അടങ്ങുന്ന പേഴ്‌സാണ് കാണാതായത്. ഇന്നലെ രാത്രി 8 മണിയോടെ പൂക്കാട് നിന്നും തുവ്വക്കോട് ഭാഗത്തേയ്ക്കും തിരിച്ച് തിരുവങ്ങൂരേയ്ക്കും പോയിരുന്നു. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടിന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

കണ്ടുകിട്ടുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ് 7736809485.