പ്ലസ്ടു കഴിഞ്ഞവരാണോ?; കേരള സര്‍ക്കാര്‍ സ്ഥാപനം എല്‍.ബി.എസ് സെന്ററിന്റെ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡിസിഎഫ്എ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തിയതി മെയ് 18.
ഫോണ്‍: 8547440029, 0495-2720250.