ലബോറട്ടറി ടെക്‌നിഷ്യന്‍ അഭിമുഖം 15,16 തിയ്യതികളില്‍; അറിയാം വിശദമായി


കോഴിക്കോട്: ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നിഷ്യന്‍ ഗ്രേഡ് II (കാറ്റഗറി നമ്പര്‍ 714/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള അഭിമുഖം 15നും 16നും സിവില്‍ സ്റ്റേഷനിലെ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ജില്ലാ/ മേഖല ഓഫിസുകളില്‍ നടത്തും.

അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. പരിഷ്‌കരിച്ച കെ-ഫോം (അപ്പന്‍ഡിക്സ്-28 എ) പി എസ്സി വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പുരിപ്പിച്ചതും ഹാജരാക്കണം. അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമായിട്ടില്ലാത്തവര്‍ പിഎസ്സി കോഴിക്കോട് ജില്ലാ ഓഫിസുമായി ബന്ധപ്പെടണം. 0495-2371971.