തിക്കോടിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രാമധ്യേ പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: തിക്കോടിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്കുളള യാത്രാമധ്യേ പന്തലായനി സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങുന്ന പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി.

ഇന്നലെ രാത്രി 9 മണിയോടെയാണ് പേഴ്‌സ് നഷ്ടമായ വിവരം അറിയുന്നതെന്ന് പരാതിക്കാരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പേഴ്‌സില്‍ 2000 രൂപയും പാന്‍കാര്‍ഡ്, ഐഡികാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ക്രെഡിറ്റ്കാര്‍ഡ്, ആധാര്‍കാര്‍ഡ്, എം.ടി.എം കാര്‍ഡ് തുടങ്ങിയവ ഉണ്ടായിരുന്നു.

ബൈക്കിലാണ് പരാതിക്കാരന്‍ യാത്ര ചെയ്തത്. തിക്കോടിയില്‍ നിന്നും ജോലി കഴിഞ്ഞതിനു ശേഷം കന്നൂര് ഭാഗത്തും പോയിരുന്നു. ആയതിനാല്‍ എവിടെവച്ചാണ് പേഴ്‌സ് നഷ്ടമായതെന്ന വ്യക്തമല്ല. കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. വിമല്‍ : 9656054670.