Tag: Payyoli

Total 160 Posts

പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചത് തിക്കോടി സ്വദേശിയായ വിദ്യാര്‍ഥി

പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. തിക്കോടി മണലാടി പറമ്പില്‍ മുഹമ്മദ് നിഹാല്‍ ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. മൂടാടി മലബാര്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥിയാണ്. ഇന്നലെ രാത്രി വീട്ടില്‍ നിന്നും പോയതായിരുന്നു നിഹാല്‍. രാവിലെ പയ്യോളി ഹൈസ്‌കൂളിന് സമീപത്തായി റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറിയാണ് മൃതദേഹം കണ്ടത്. പ്രദേശകള്‍ ഇത് കണ്ടതിനെ തുടര്‍ന്ന്

പയ്യോളിയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ചു

പയ്യോളി: പയ്യോളി ഹൈസ്‌കൂള്‍ സ്റ്റോപ്പിന് സമീപത്തായി യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. റെയില്‍വേ ട്രാക്കില്‍ നിന്നും അല്പം മാറി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ ഇതുവഴി കടന്നുപോയ ആളുകള്‍ മൃതദേഹം കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പയ്യോളി പൊലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

ഓടുന്ന ട്രെയിനില്‍ നിന്നും മൂരാട് പുഴയിലേക്ക് വീണ് യുവാവ്; അപകടത്തില്‍പ്പെട്ടത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുംവഴി

പയ്യോളി: ഓടുന്ന ട്രെയിനില്‍ നിന്നും യുവാവ് മൂരാട് പുഴയിലേക്ക് വീണു. കാസര്‍ഗോഡ് മേല്‍പ്പറമ്പ് കളനാട് റമ മന്‍സിലില്‍ മുനാഫര്‍ (30) ആണ് വീണത്. ഇന്ന് രാവിലെ കോയമ്പത്തൂര്‍-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്പ്രസ്സില്‍ സി വണ്‍ കോച്ചില്‍ സ്റ്റെപ്പിലിരുന്ന് യാത്ര ചെയ്യവേ ട്രെയിന്‍ മൂരാട് പുഴയ്ക്ക് മുകളിലൂടെ കടന്നുപോകവേയാണ് സംഭവം. മുസാഫറിന് കാര്യമായ പരിക്കുകളൊന്നുമില്ല. പുഴയില്‍ വീണ മുസാഫിറിനായി

”സുരേഷ് ഗോപിയുടെ പരാമര്‍ശം ഭരണഘടനാ ലംഘനവും കേരള ജനതയ്ക്ക് അപമാനവുമാണ്”; ജാതി അധിക്ഷേപത്തിനെതിരെ പയ്യോളിയില്‍ പ്രതിഷേധ സംഗമവുമായി പട്ടികജാതി ക്ഷേമസമിതി

പയ്യോളി: ബി.ജെ.പിയുടെ ഉന്നതനായ നേതാവും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി നടത്തിയ ട്രൈബല്‍ വിഭാഗത്തിന്റെ മന്ത്രി ഉന്നതകുലജാതനാകണമെന്ന പരാമര്‍ശം ഭരണഘടനാലംഘനവും സാംസ്‌കാരികമായി ഉന്നത നിലവാരം പുറത്തുന്ന കേരള ജനതക്ക് അപമാനവുമാണെന്ന് ഡി.വൈ.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം അജീഷ് കൈതക്കല്‍ പറഞ്ഞു. പ്രസ്തുത പരാമര്‍ശത്തിലൂടെ ഇന്ത്യയുടെ രാഷ്ട്രപതിയായ ദ്രൗപതി മുര്‍മുവിനെയും അപമാനിക്കുകകൂടി ചെയ്തിരിക്കുകയാണ് ഇയാള്‍. ഹിന്ദു സവര്‍ണ്ണമേധാവികളുടെ

വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക; മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ തൊഴിലാളികളുടെ ധര്‍ണ

പയ്യോളി: മൂടാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വഴിയോര കച്ചവട തൊഴിലാളികള്‍. വഴിയോര കച്ചവടക്കാരെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പഞ്ചായത്ത് ആരോഗ്യ വകുപ്പ് പിന്മാറുക, വഴിയോര കച്ചവടക്കാരെ കുടിയൊഴിപ്പിക്കാനുള്ള പഞ്ചായത്തിന്റെ നീക്കം അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. വഴിയോരകച്ചവട തൊഴിലാളിയൂണിയന്‍ (സി.ഐ.ടി.യു)നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ജില്ലാ ജോ:സെക്രട്ടറി പി.വി.മമ്മത്ഉദ്ഘാടനം ചെയ്തു. എന്‍.സി സിദ്ദിഖ് അധ്യക്ഷനായി. മുനീര്‍

അനധികൃത മത്സ്യബന്ധനം; രണ്ട് ബോട്ടുകൾ പിടികൂടി അഞ്ച്ലക്ഷം രൂപ പിഴ ചുമത്തി ഫിഷറീസ് വകുപ്പ്

പയ്യോളി: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് പിഴചുമത്തി. സംസ്ഥാനം സര്‍ക്കാര്‍ നിരോധിച്ച രീതിയില്‍ മത്സ്യബന്ധനം നടത്തിയതിനാണ് ഫിഷറീസ് വകുപ്പ് രണ്ട് ബോട്ടുകള്‍ പിടികൂടിയത് അഞ്ച് ലക്ഷം രൂപ ഇവർക്ക് പിഴചുമത്തി. പയ്യോളി തീരത്തുനിന്ന് പന്ത്രണ്ട് കിലോമീറ്റര്‍ അകലെ വെള്ളിയാം കല്ലിന് സമീപത്തുനിന്ന് ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുക്കുന്നത്.പുതിയാപ്പ സ്വദേശികളായ വൈശാഖിന്‍റെ

പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബാംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പയ്യോളി: പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പയ്യോളിയിലെ മുന്‍ മുസ്‌ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. പെരുമാള്‍പുരം നൗറയില്‍ വഹീദയാണ് ഉമ്മ. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍

‘പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; പയ്യോളിയില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയുമായി കെ.എസ്.കെ.ടി.യു

പയ്യോളി: കെ.എസ്.കെ.ടി.യു പയ്യോളി നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും നിവേദന സമര്‍പ്പണവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി നോര്‍ത്ത് മേഖലാ സെക്രട്ടറി എം.പി.ബാബു അധ്യക്ഷനായി. പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടയം നല്‍കാത്ത നഗറുകളില്‍ ഉടന്‍ പട്ടയം നല്‍കുക, തച്ചന്‍കുന്ന് കരിമ്പില്‍ നഗര്‍, ചിറക്കര വയല്‍,

പയ്യോളിയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

പയ്യോളി: പയ്യോളിയില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് സമീപം മരച്ചാലില്‍ രാജേഷിന്റെ മകനെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 9.30ന് സ്‌കൂളിലേക്ക് പോയ

വൈകുന്നേരം അഞ്ച് മണിക്ക് പയ്യോളി ഹൈസ്‌കൂളില്‍ നിന്നും നല്ല ശബ്ദത്തില്‍ അലാറം മുഴങ്ങും, ആരും പേടിക്കേണ്ട! സംഗതി ഇതാണ്

പയ്യോളി: ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പയ്യോളി ഹൈസ്‌കൂളില്‍ നിന്നും ഒരു അലാറം മുഴങ്ങും, ആരും പേടിക്കേണ്ട, ഇതൊരു മുന്നറിയിപ്പ് സംവിധാനത്തിന്റെ ടെസ്റ്റ് ഡോസാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം ഇന്ന് നിലവില്‍ വരികയാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായുള്ള 91 ഇടങ്ങളില്‍ ഈ സൈറണ്‍ മുഴങ്ങും. അതിതീവ്ര ദുരന്ത സാധ്യത