Tag: Payyoli

Total 164 Posts

പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബാംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പയ്യോളി: പയ്യോളി സ്വദേശിയായ യുവ ഡോക്ടര്‍ ബംഗ്ലൂരില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഡോ. ആദില്‍ അബ്ദുള്ളയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു. പയ്യോളിയിലെ മുന്‍ മുസ്‌ലിം ലീഗ് നേതാവ് കാട്ടൊടി കുഞ്ഞബ്ദുള്ളയുടെ മകനാണ്. പെരുമാള്‍പുരം നൗറയില്‍ വഹീദയാണ് ഉമ്മ. ഭാര്യ: ഡോ. റാസ്മിയ (കുറ്റ്യാടി). മക്കള്‍: ദയാന്‍, എഡിസന്‍. സഹോദരങ്ങള്‍: ആവാസ് അബ്ദുള്ള (കുവൈത്ത്), അനുഷ (ബാംഗ്ലൂര്‍

‘പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക’; പയ്യോളിയില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയുമായി കെ.എസ്.കെ.ടി.യു

പയ്യോളി: കെ.എസ്.കെ.ടി.യു പയ്യോളി നഗരസഭ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നഗരസഭ ഓഫീസ് മാര്‍ച്ചും ധര്‍ണയും നിവേദന സമര്‍പ്പണവും നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. പയ്യോളി നോര്‍ത്ത് മേഖലാ സെക്രട്ടറി എം.പി.ബാബു അധ്യക്ഷനായി. പട്ടികജാതി നഗറുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, പട്ടയം നല്‍കാത്ത നഗറുകളില്‍ ഉടന്‍ പട്ടയം നല്‍കുക, തച്ചന്‍കുന്ന് കരിമ്പില്‍ നഗര്‍, ചിറക്കര വയല്‍,

പയ്യോളിയില്‍ നിന്നും കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി

പയ്യോളി: പയ്യോളിയില്‍ നിന്നും ഇന്ന് രാവിലെ കാണാതായ അഞ്ചാം ക്ലാസുകാരനെ കണ്ടെത്തി. പയ്യോളി ബീച്ച് റോഡില്‍ ലയണ്‍സ് ക്ലബ്ബിന് സമീപം മരച്ചാലില്‍ രാജേഷിന്റെ മകനെയാണ് കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് സമീപ പ്രദേശത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്. ശ്രീനാരായണ ഭജന മഠം ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 9.30ന് സ്‌കൂളിലേക്ക് പോയ

വൈകുന്നേരം അഞ്ച് മണിക്ക് പയ്യോളി ഹൈസ്‌കൂളില്‍ നിന്നും നല്ല ശബ്ദത്തില്‍ അലാറം മുഴങ്ങും, ആരും പേടിക്കേണ്ട! സംഗതി ഇതാണ്

പയ്യോളി: ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ പയ്യോളി ഹൈസ്‌കൂളില്‍ നിന്നും ഒരു അലാറം മുഴങ്ങും, ആരും പേടിക്കേണ്ട, ഇതൊരു മുന്നറിയിപ്പ് സംവിധാനത്തിന്റെ ടെസ്റ്റ് ഡോസാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം ഇന്ന് നിലവില്‍ വരികയാണ്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായുള്ള 91 ഇടങ്ങളില്‍ ഈ സൈറണ്‍ മുഴങ്ങും. അതിതീവ്ര ദുരന്ത സാധ്യത

മഴക്കാലത്ത് റോഡും വീടും വെള്ളം കയറുന്ന സ്ഥിതി മാറും; പയ്യോളിയിലെ ഏരി പറമ്പില്‍ ഡ്രെയ്‌നേജ് കം റോഡിന്റെ പ്രവൃത്തി തുടങ്ങി

പയ്യോളി: പയ്യോളി മുന്‍സിപ്പാലിറ്റിയിലെ ഏരി പറമ്പില്‍ ഡ്രെയ്‌നേജ് കം റോഡിന്റെ പ്രവൃത്തി തുടങ്ങി. 430 മീറ്റര്‍ ഡ്രയനേജും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന റോഡുമാണ് ഇപ്പോള്‍ പ്രവൃത്തി ആരംഭിച്ചിരിക്കുന്നത്. ഈ ഭാഗത്തുള്ള ജനങ്ങളുടെ വളരെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. വെള്ളം ഒഴുകിപ്പോകാനിടമില്ലാതെ എല്ലാ മഴക്കാലത്തും റോഡും വീടും വെള്ളം കയറി ജനങ്ങള്‍ പൊറുതിമുട്ടുന്ന സ്ഥിതിയാണിവിടെ. കോണ്‍ഗ്രീറ്റ് ബോക്‌സ് ഡ്രയനേജും

മണവാട്ടിമാരേയും തോഴിമാരേയും മൊഞ്ചത്തിമാരാക്കുന്ന പയ്യോളിക്കാരി; കലോത്സവത്തില്‍ 24 ടീമുകള്‍ക്ക് വസ്ത്രമൊരുക്കിയ ടീമില്‍ പയ്യോളിക്കാരി നന്ദനയും

പയ്യോളി: ഒപ്പനയ്ക്ക് മനോഹരമായ തട്ടവും, തിളങ്ങുന്ന വളകളും ആഭരണങ്ങളും ഒക്കെയായി അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന മണവാട്ടിയേയും തൊഴിമാരേയുമൊക്കെ കാണാന്‍ തന്നെ നല്ല ചേലല്ലേ. ഇവരെ മൊഞ്ചത്തിമാരാക്കുന്ന കൂട്ടത്തില്‍ ഒരു പയ്യോളിക്കാരിയുമുണ്ട്. പയ്യോളി രണ്ടാം ഗേറ്റ് തെക്കേ മരച്ചാലില്‍ നന്ദന. വടകരയിലെ നൗഷാദിന്റെ ഉടമസ്ഥതയിലുള്ള ലെന ക്രിയേഷന്‍സിന്റെ കക്കട്ടിലുള്ള ഷോപ്പിലെ ഡിസൈനറാണ് നന്ദന. ലെന ക്രിയേഷന്‍സ് ജീവനക്കാരനായ സജീറിന്റെ

ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും

പയ്യോളി: ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും. പയ്യോളി പെരുമ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പരിപാടി തണല്‍ ചെയര്‍മാന്‍ ഡോ.ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തണല്‍ പ്രസിഡന്റ് കെ.ടി.സിന്ധു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കളത്തില്‍ കാസിം വരവുചെലവ് കണക്ക് അവതരിപ്പിച്ചു. പയ്യോളി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പത്മശ്രീ പള്ളി വളപ്പില്‍,

കൊടുംവെയിലില്‍ കൃഷി പരിപാലിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയെ ക്യാമറയില്‍ പകര്‍ത്തി; കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സരത്തില്‍ പയ്യോളി സ്വദേശിനിയ്ക്ക് ഒന്നാം സമ്മാനം

പയ്യോളി: കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഓക്‌സിലറി വിഭാഗത്തില്‍ പയ്യോളി നഗരസഭയിലെ 18ാം ഡിവിഷനിലെ അനുഷ മോഹന്‍ ഒന്നാം സമ്മാനം നേടി 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കുടുംബശ്രീ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയാണ് നേര്‍ച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. അത്യുഷ്ണസമയത്ത് കാര്‍ഷിക പരിപാലനത്തിലേര്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകയായ കര്‍ഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തില്‍ വിളനിലം

ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്താന്‍ ശ്രമം; വാഗാഡ് വാഹനം തടഞ്ഞ് പയ്യോളിയില്‍ നാട്ടുകാരുടെ പ്രതിഷേധം

പയ്യോളി: വെങ്ങളം – അഴിയൂര്‍ റീച്ചിലെ ദേശീയപാതയുടെ നിര്‍മ്മാണ കരാര്‍ കമ്പനിയായ വാഗാഡ് ദേശീയപാത പ്രവൃത്തിയുടെ മറവില്‍ സ്വകാര്യ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതം കടത്തുന്നത് തടഞ്ഞ് നാട്ടുകാര്‍. സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനായി കോണ്‍ക്രീറ്റ് മിശ്രിതവുമായി പോകുകയായിരുന്ന വാഗാഡ് വാഹനം അയനിക്കാട് 24ാം മൈല്‍സിനടുത്തുവെച്ച് നാട്ടുകാര്‍ തടയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. സി.പി.ഐ.എം പയ്യോളി നോര്‍ത്ത്

ആറാട്ട് മഹോത്സവ ആവശേത്തില്‍ കീഴൂര്‍ മഹാശിവക്ഷേത്രം; പിലാത്തറ മേളവും ആറാട്ടും പൂവെടിയും നാളെ

പയ്യോളി: കീഴൂര്‍ മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആറാട്ടും പൂവെടിയും നാളെ. ഏറെ പ്രശസ്തമായ വെടിക്കെട്ട് നാളെ രാത്രി കീഴൂര്‍ ചൊവ്വ വയലില്‍ നടക്കും. പുലര്‍ച്ചെ നാല് മണിക്ക് പള്ളി ഉണര്‍ത്തലും കണികാണിക്കല്‍ ചടങ്ങും നടക്കും. 9.30ന് മുചുകുന്ന് പത്മനാഭന്‍ അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍ അരങ്ങേറും. വൈകുന്നേരം 3.30ന് പഞ്ചവാദ്യമേളമുണ്ടാകും. കുടവരവ്, തിരുവായുധം വരവ്, ഉപ്പുംദണ്ഡ് വരവ്,