പയ്യോളിയില്‍ ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു


പയ്യോളി: ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റ് ആണ് പിക് അപ്പ് ലോറി ഇടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നും സംഭവം.

ഗേറ്റ് തുറന്നിട്ട സമയത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു പിക് അപ്പ് ലോറി എതിരെ വരികയായിരുന്ന സ്‌ക്കൂള്‍ ബസിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കുന്നതിനിടെയാണ് ഗേറ്റില്‍ ഇടിച്ചത്. ആര്‍.പി.എഫ് ഉദ്യോഗസ്ഥരും റെയില്‍വേ സെക്ഷന്‍ എഞ്ചിനീയര്‍ ഇ.കെ ബാലകൃഷ്ണനും സ്ഥലത്ത് എത്തി പരിശോധിച്ചു.

ഗേറ്റിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകുന്നത് വരെ രണ്ടാം ഗേറ്റില്‍ റോഡ് ഗതാഗതം നിരോധിച്ചിരിക്കുകയാണ്.