Tag: Railway Gate

Total 9 Posts

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസം അടച്ചിടും

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബര്‍ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പര്‍ 211 എ അടച്ചിടുക. ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക. റെയില്‍വേ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയില്‍വേയുടെ കൊയിലാണ്ടി സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

പയ്യോളിയില്‍ ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു; രണ്ടാം ഗേറ്റ് വഴിയുള്ള ഗതാഗതം നിരോധിച്ചു

പയ്യോളി: ലോറി ഇടിച്ച് റെയില്‍വേ ഗേറ്റ് തകര്‍ന്നു. പയ്യോളി റെയില്‍വേ സ്‌റ്റേഷന് വടക്കുഭാഗത്തെ ഗേറ്റ് ആണ് പിക് അപ്പ് ലോറി ഇടിച്ചു തകര്‍ത്തത്. ഇന്ന് വൈകിട്ട് 4.45ഓടെയായിരുന്നും സംഭവം. ഗേറ്റ് തുറന്നിട്ട സമയത്ത് പടിഞ്ഞാറ് ഭാഗത്തേക്ക് കടന്നുപോവുകയായിരുന്നു പിക് അപ്പ് ലോറി എതിരെ വരികയായിരുന്ന സ്‌ക്കൂള്‍ ബസിന് കടന്ന് പോകാന്‍ സൗകര്യമൊരുക്കുന്നതിനിടെയാണ് ഗേറ്റില്‍ ഇടിച്ചത്. ആര്‍.പി.എഫ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മൂടാടി ഹില്‍ബസാര്‍ റോഡിലെ റെയില്‍വേ ഗെയിറ്റ് നാളെ മുതല്‍ അടച്ചിടും

കൊയിലാണ്ടി: മൂടാടി-ഹില്‍ബസാര്‍ റോഡിലെ റെയില്‍വേ ഗെയിറ്റ് ചൊവ്വാഴ്ച മുതല്‍ അടച്ചിടും. നാളെ രാവിലെ 11 മണി മുതലാണ് ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുക. ഗെയിറ്റിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഏപ്രില്‍ 15 ശനിയാഴ്ചയാണ് ഗെയിറ്റ് വീണ്ടും തുറക്കുക. ഈ ദിവസങ്ങളില്‍ ഇതുവഴി പേകേണ്ട യാത്രക്കാര്‍ മറ്റ് വഴികളിലൂടെ പോകേണ്ടതാണ്.  

കാത്തിരിപ്പിന് വിരാമം, കട്ട പതിച്ച റോഡിലൂടെ ഇനി സുഖയാത്ര; അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസത്തിലേറെ അടച്ചിട്ട ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നു

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും തുറന്നു. പത്ത് ദിവസം നീണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഗെയിറ്റ് തുറന്നത്. ഡിസംബര്‍ 15 നാണ് ആനക്കുളത്തുള്ള 205-ാം നമ്പര്‍ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. നിലവിലുണ്ടായിരുന്ന ടാറിങ് പൂര്‍ണ്ണമായി ഒഴിവാക്കി പകരം കട്ട പതിപ്പിക്കുന്ന പ്രവൃത്തി

പത്ത് ദിവസം കഴിഞ്ഞിട്ടും വഴിയടഞ്ഞ് മുചുകുന്നിലെ യാത്രക്കാർ; ആനക്കുളം റെയിൽവേ ഗെയിറ്റ് ഇനിയും തുറന്നില്ല, ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം

കൊയിലാണ്ടി: അറ്റകുറ്റപ്പണികൾക്കായി അടച്ച് പത്ത് ദിവസം കഴിഞ്ഞിട്ടും ആനക്കുളം റെയിൽവേ ഗെയിറ്റ് തുറക്കാത്തത് ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നു. മുചുകുന്നിലെ ഗവ. കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ളവരും കൊയിലാണ്ടി, കോഴിക്കോട്, വടകര എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും വിദ്യാർത്ഥികളുമെല്ലാം വലിയ യാത്രാ ദുരിതമാണ് കഴിഞ്ഞ പത്ത് ദിവസമായി അനുഭവിക്കുന്നത്. ആനക്കുളം റെയിൽവേ ഗെയിറ്റ് അടച്ചതിനാൽ കൊല്ലം നെല്ല്യാടി റോഡ് വഴിയാണ് ദേശീയപാതയിൽ നിന്ന്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പയ്യോളി രണ്ടാം റെയില്‍വെ ഗേറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുന്നു

പയ്യോളി: രണ്ടാം റെയില്‍വെ ലെവല്‍ ക്രോസിംഗ് ഗേറ്റ് നമ്പര്‍ 211 അടച്ചിടുന്നു. റെയില്‍വെയുടെ അറ്റകുറ്റപണികള്‍ക്കായി ഡിസംബര്‍ 21ന് രാവിലെ ഏഴുമണിമുതല്‍ 22 വൈകുന്നേരം ആറുമണിവരെയാണ് ഗേറ്റ് അടച്ചിടുകയെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനിയറുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.    

വിദ്യാര്‍ത്ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ദുരിതത്തില്‍; മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറക്കാന്‍ ഇനിയും ഒരാഴ്ച കാത്തിരിക്കണം

കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചതോടെ ദുരിതത്തിലായി ജനങ്ങള്‍. തുടര്‍ച്ചയായി പത്ത് ദിവസത്തേക്ക് ഗെയിറ്റ് അടച്ചിടാന്‍ റെയില്‍വേ തീരുമാനിച്ചതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാവുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും ദുരിതമനുഭവിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് ആനക്കുളം റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി രണ്ട് ദിവസം അടച്ചിട്ടത്. എന്നാല്‍ പത്ത് ദിവസത്തെ അറ്റകുറ്റപ്പണികള്‍ കൂടെ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മുചുകുന്ന് റോഡിലെ ആനക്കുളം റെയിൽവേ ഗെയിറ്റ് പത്ത് ദിവസത്തേക്ക് അടയ്ക്കും

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ ആനക്കുളത്തുള്ള റെയിൽവേ ഗെയിറ്റ് (ഗെയിറ്റ് നമ്പർ 205) വീണ്ടും അടയ്ക്കുന്നു. അറ്റകുറ്റപണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നത്. നാളെ (ഡിസംബർ 14) മുതൽ ഡിസംബർ 23 വരെയാണ് ഗെയിറ്റ് അടച്ചിടുക എന്ന് റെയിൽവേ അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനിയര്‍ അറിയിച്ചു. രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഗെയിറ്റ് അടച്ചിടുക. കഴിഞ്ഞ

ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടച്ചിടും

ഇരിങ്ങല്‍: അഞ്ച്, ആറ് തിയ്യതികളില്‍ ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗെയിന്റ് അടച്ചിടും. പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗെയിറ്റ് അടച്ചിടുന്നത്. ‘തിക്കോടി വടകര സ്റ്റേഷനുകള്‍ക്കിടയിലുളള ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രേസിംഗ് ഗെയിറ്റ് (നമ്പര്‍ 211 എ)പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ച്,ആറ് തിയ്യതികളില്‍ അടച്ചിടും’ – എന്നാണ് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചത്.