കൊടുവാളുമായി വീടിന്റെ പിന്നാമ്പുറത്ത് ഒളിച്ച മോഷ്ടാവ് അയനിക്കാട് സ്വദേശിനിയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി


പയ്യോളി: കൊടുവാളുമായി വീടിന്റെ പിന്നാമ്പുറത്ത് ഒളിച്ച മോഷ്ടാവ് യുവതിയുടെ സ്വര്‍ണമാല കവര്‍ന്നതായി പരാതി. അയനിക്കാട് നര്‍ത്തലന കലാലയത്തിന് സമീപം കമ്പിവളപ്പില്‍ സുരേഷിന്റെ ഭാര്യ ലിന്‍സിയുടെ മാലയാണ് കവര്‍ന്നത്.

തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ചശേഷം മാലിന്യം കളയാന്‍ വീടിന് പിന്നിലെത്തിയതായിരുന്നു ലിന്‍സി. കുളിമുറിക്ക് പിറകില്‍ ഒളിച്ചുനിന്നയാള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.