ഞങ്ങളും ശെെലജ ടീച്ചർക്കൊപ്പമെന്ന് കൊയിലാണ്ടിയിലെ യുവത്വം; കീഴൂരിൽ നിന്നാരംഭിച്ച ‘യൂത്ത് വിത്ത് ടീച്ചർ’ റാലി ആഘോഷമാക്കി യുവത


പയ്യോളി: വടകര ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ കെ ശെെലജ ടീച്ചറുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാ​ഗമായി യുവജന റാലി സംഘടിപ്പിച്ചു. യൂത്ത് വിത്ത് ടീച്ചർ എന്ന പേരിൽ കീഴൂർ മുതൽ പയ്യോളി വരെയാണ് റാലി സംഘടിപ്പിക്കുന്നത്.

കൊയിലാണ്ടി മണ്ഡലം എൽഡിവെെഎഫിന്റെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിക്കുന്നത്. മണ്ഡലത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ റാലിയിൽ അണിനിരന്നു. ഡിജെ റാലി കീഴൂരിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു.

ശെെലജ ടീച്ചറുടെ ഫോട്ടോപതിച്ച ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും കയ്യിലേന്തി മുദ്രാവാക്യം വിളികളോടെ ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്. പയ്യോളിയിലാണ് റാലിയുടെ സമാപനം.