Tag: accident

Total 516 Posts

പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നു; ഡോറില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ഡോര്‍ അശ്രദ്ധമായി തുറന്നതിനെ തുടര്‍ന്ന് അപകടം. ഡോറില്‍ ബൈക്കടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനും മുതുകാട് സ്വദേശിയുമായ രജീഷിന് (37) ആണ് കാലിനു പരിക്കേറ്റത്. പേരാമ്പ്ര കല്ലോട് സി.കെ.ജി.എം ഗവണ്‍മെന്റ് കോളേജിന് സമീപം വൈകുന്നേരം ആണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുകയായിരുന്നു

എരഞ്ഞിപ്പാലത്ത് ബൈക്ക് കൈവരിയിൽ ഇടിച്ചു മറിഞ്ഞ് അപകടം; വിദ്യാർഥി മരിച്ചു, ഒരാൾക്ക് പരിക്ക്

കോഴിക്കോട്: എരഞ്ഞിപ്പാലം ബൈപ്പാസില്‍ ബീവറേജിന് സമീപം ബൈക്ക് കൈവരിയില്‍ ഇടിച്ച് മറിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചു. എസ്എം സ്ട്രീറ്റ് മെട്രോ സ്‌റ്റോര്‍ ഉടമ പി.അബ്ദുല്‍ സലീമിന്റെ മകൻ മലാപ്പറമ്പ് പാറമ്മൽ റോഡ് ‘സനാബിൽ’ കുറുവച്ചാലിൽ റസൽ അബ്ദുള്ള (19) ആണ് മരിച്ചത്‌. കൂടെയുണ്ടായിരുന്ന മലാപറമ്പ് സ്വദേശി ഹരിനാരായണനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരു ക്രിസ്റ്റു ജയന്തി കോളജിൽ

ബൈക്ക് യാത്രികനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോയി; റോഡരികില്‍ രക്തം വാര്‍ന്നുകിടന്നു, നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വൈകി; കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കാറിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികന്‍ കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ മരണപ്പെട്ടു. കണ്ണൂര്‍ വിളക്കോട് സ്വദേശി റിയാസ് (38) ആണ് മരിച്ചത്. ശിവപുരം കൊളാരിയില്‍ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് റിയാസിനെ കാര്‍ ഇടിച്ചിട്ടത്. റിയാസിനെ ഇടിച്ചിട്ട കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. റോഡരികില്‍ തെറിച്ചുവീണ റിയാസ് അരമണിക്കൂറോളം അവിടെ കിടന്നു. പിന്നീട് നാട്ടുകാരെത്തി റിയാസിനെ

കാറിടിച്ച് ചോറോട് സ്വദേശിയായ ഒമ്പത് വയസുകാരി ആറുമാസമായി കോമയില്‍; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

ചോറോട്‌: കാറിടിച്ച് ആറുമാസമായി കോമയിൽ കഴിയുന്ന ചോറോട് സ്വദേശിയായ ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതജീവിതത്തിന് സഹായമേകാന്‍ ഹൈക്കോടതി. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ ഉൾപ്പെടെ വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഇന്ന് പരിഗണിക്കും. ഫെബ്രുവരി 17 നാണ് ചോറാട് അമൃതാനന്ദമയി മഠം ബസ്

കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് പരിക്ക്

എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ ടാങ്കര്‍ ലോറിയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. പിക്കപ്പ് ലോറി ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. എച്ച്.പി സിലിണ്ടറുമായി കോഴിക്കോടേക്ക് പോവുകയായിരുന്ന ടാങ്കറും കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന പിക്കപ്പ് ലോറിയുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന്

വടകര പുഞ്ചിരിമില്ലിൽ പിക്കപ്പ് വാൻ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികരെ രക്ഷിച്ച് ബസ്ഡ്രൈവർ; ഇത് മനോധൈര്യം, സല്യൂട്ട് നൽകി സോഷ്യൽമീഡിയ

വടകര: ദേശീയപാതയിൽ പുഞ്ചിരിമില്ലിൽ മിനി ലോറി ഇടിച്ച് താഴെ വീണ സ്‌കൂട്ടർ യാത്രക്കാരെ ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് രക്ഷിച്ച് ബസ് ഡ്രൈവർ. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന നാവി​ഗേറ്ററ്‍ ബസിന്റെ ഡ്രൈ‍വർ ഷിജേഷാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്. ബസിന് മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിനെ ഒരു പിക്കപ്പ് വാൻ മറികടക്കാൻ ശ്രമിച്ചു.

കൊയിലാണ്ടി മണമലില്‍ സ്‌കൂട്ടറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു; സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി മണമല്‍ ദര്‍ശന മുക്കിന് സമീപം സ്‌കൂട്ടര്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. മണമല്‍ വളാച്ചേരിതാഴെ ഹരിതം വീട്ടില്‍ ദിനേശ് (മണി) (57) ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന പ്രദേശവാസിയായ പീടികക്കണ്ടി വിഷ്ണുവിനും പരിക്കുണ്ട്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തേകാലോടുകൂടിയാണ് അപകടം നടന്നത്. അപകടം നടന്നതിന് തൊട്ടടുത്താണ് ദിനേശ് മണിയുടെ വീട്. രാത്രി

ബസ് നിയന്ത്രണം വിട്ട് ഇടിച്ചു; കൊയിലാണ്ടി കോതമംഗലം വിഷ്ണുക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു

കൊയിലാണ്ടി: ബസിടിച്ച് കോതമംഗലം വിഷ്ണു ക്ഷേത്രത്തിന്റെ കവാടം തകര്‍ന്നു. താമരശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍ 56 എം 6234 എന്ന നമ്പറിലുള്ള ബസ് നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ക്ഷേത്രത്തിന്റെ ഗേറ്റും സമീപത്തെ സ്തൂപവും മതിലും തകര്‍ന്നിട്ടുണ്ട്. Summary: The bus went out of

ഇടംവലം നോക്കാതെ റോഡിലേക്ക്, ബസിന് മുന്നില്‍പ്പെട്ട് ചിന്നിച്ചിതറി; കൂത്തുപറമ്പില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ട അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

കൂത്തുപറമ്പ്: കൂത്തുപറമ്പ് കണ്ടംകുന്നില്‍ സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇടംവലം നോക്കാതെ സ്‌കൂട്ടര്‍ യാത്രക്കാരന്‍ റോഡിലേക്ക് കയറുന്നതും ഇതുവഴി എത്തിയ സ്വകാര്യ ബസ് ഇടിക്കുന്നതുമാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. കണ്ടംകുന്ന് പെട്രോള്‍ പമ്പിന് മുന്നിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചിരുന്നു. ആയിത്തറ സ്വദേശി മനോഹരന്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍

സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; സംഭവം ചേമഞ്ചേരി വെറ്റിലപ്പാറയില്‍

ചേമഞ്ചേരി: സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വെറ്റിലപ്പാറ സര്‍വ്വീസ് റോഡില്‍ ഇന്ന് വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കെ.എല്‍ 18 ആര്‍ 5664 എന്ന നമ്പറിലുള്ള കിങ് കൊഗര്‍ എന്ന ബസ് മോഹനന്‍ മാസ്റ്റര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു. മോഹനന്‍ മാസ്റ്റര്‍