Category: വടകര

Total 195 Posts

ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിലായ സംഭവം; പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കണമെന്നും, ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് ദൃഷാനയുടെ കുടുംബം

വടകര: ദേശീയപാതയിൽ ചോറോട് കാറിടിച്ച്‌ ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയായ ഷെജീലിന്റെ ഭാര്യക്കെതിരെയും കേസെടുക്കണമെന്ന് പെൺകുട്ടിയുടെ കുടുംബം. വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ ഉടൻ നാട്ടിലെത്തിക്കണമെന്നും ദൃഷാനയുടെ കുടുംബം ആവശ്യപ്പെട്ടു. ഈ വർഷം ഫെബ്രുവരി 17ന്  രാത്രി പത്തുമണിയോടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് കണ്ണൂർ മേലേ ചൊവ്വ സ്വദേശി ഒമ്പതുവയസുകാരിയായ ദൃഷാനയെയും

പേരാമ്പ്രയിലെയും വടകരയിലെയും യുവാക്കളെ കംബോഡിയയില്‍ തൊഴിൽ തട്ടിപ്പിനിരയാക്കിയ സംഭവം; തോടന്നൂർ സ്വദേശി അറസ്റ്റിൽ

വടകര: വടകര, പേരാമ്പ്ര സ്വദേശികൾ ഉൾപ്പെടെ നിർവധി തൊഴിലന്വേഷകർക്ക് ജോലി വാഗ്ദാനം ചെയ്‌ത്‌ കമ്പോഡിയയിലെ ഓൺലൈൻ തട്ടിപ്പ് കമ്പനിയിൽ എത്തിച്ച് കുടുക്കിയ കേസിൽ മുഖ്യ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. തോടന്നൂർ എടത്തുംകര പീടികയുള്ളതിൽ താമസിക്കും തെക്കേ മലയിൽ അനുരാഗ് (25) ആണ് അറസ്റ്റിൽ ആയത്. ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്‌താണ് ഇവരെ

ചോറോട് അഞ്ജാതവാഹനമിടിച്ച് ഒമ്പത് വയസുകാരിക്ക് ​ഗുരുതര പരിക്കേറ്റ സംഭവം; വാഹനം കണ്ടെത്തി, കാർ ഓടിച്ചിരുന്നത് പുറമേരി സ്വദേശി

വടകര: ദേശീയപാതയിൽ ചോറോട് അഞ്ജാതവാഹനമിടിച്ച് ഒമ്പത് വയസുകാരിക്ക് ​ഗുരുതര പരിക്കേറ്റ സംഭവത്തിൽ വഴിത്തിരിവ്. ഒമ്പത് മാസത്തിന് ശേഷം വാഹനം കണ്ടെത്തിയെന്ന് വടകര റൂറൽ എസ്പി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുറമേരി സ്വദേശി ഷജീൽ ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്. ഇൻഷുറൻസ് ക്ലെയിം എടുത്തത് അന്വേഷണത്തിന് വഴിത്തിരിവായി. ഇയാൾ ഇപ്പോൾ വിദേശത്താണെന്നും പൊലീസ് അറിയിച്ചു. നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം ആരംഭിച്ചു.

വടകര കൈനാട്ടിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്, ഓട്ടോയില്‍ നിന്നും പുറത്തെടുത്തത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍

ചോറോട്: ദേശീയപാതയില്‍ കൈനാട്ടിയില്‍ വാഹനാപകടം. സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ്  കൈനാട്ടി പഴയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടം. കോഴിക്കോട് നിന്ന് കണ്ണൂരേക്ക് പോവുകയായിരുന്ന KL58 AA 2100 അയ്യപ്പന്‍ ബസും എതിര്‍ ദിശയില്‍ വരികയായിരുന്ന KL18 L 9273 നമ്പര്‍ ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍

വടകര പുറമേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി പാറക്കുളത്തിൽ മുങ്ങിമരിച്ചു

വടകര: കൂട്ടുകാരനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16) ആണ് മരിച്ചത്. പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്‌ വൺ വിദ്യാർത്ഥിയാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വൈദ്യുതി വെളിച്ചം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനൊപ്പം വീടിനടുത്തെ പാറക്കുളത്തിൽ

മണിയൂർ ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു

മണിയൂർ: ചെരണ്ടത്തൂർ എടവത്ത് ബിൻസി അന്തരിച്ചു. മുപ്പത്തിമൂന്ന് വയസായിരുന്നു. അച്ഛൻ: ഭാസ്ക്കരൻ അമ്മ : ശോഭ ഭർത്താവ്: സിനീഷ് മകൻ: ഇഷാൻ സഹോദരി: സൂര്യ Description: maniyur edavath Binsi passed away  

കര്‍ണാടകയില്‍ വച്ചുണ്ടായ വാഹനാപകടം; മരണപ്പെട്ട വടകര കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് അരക്കോടിയിലധികം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

വടകര: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കായക്കൊടി സ്വദേശിയുടെ കുടുംബത്തിന് 55 ലക്ഷത്തിലധികം രൂപ നല്‍കാന്‍ കോടതി വിധി. തളിയില്‍ നൊച്ചോളി വീട്ടില്‍ മുഹമ്മദ് ഷനൂദ് എന്നയാളുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്‌. വടകര വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ കോടതി ജഡ്ജി ജി.പ്രദീപ് ആണ് വിധി പറഞ്ഞത്‌. 2020 നവംബര്‍ 18ന് കര്‍ണാടകയില്‍ വച്ചാണ്

ബെംഗളൂരുവിലെ അസം സ്വദേശിയായ യുവതിയുടെ കൊലപാതകം; കണ്ണൂർ സ്വദേശിക്കായി തെരച്ചിൽ ഊർജിതമായി പോലീസ്

കണ്ണൂർ: ബെംഗളൂരുവില്‍ ബ്ലോഗറെ അപ്പാർട്ട്മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ആസാം സ്വദേശിയായ മായ ഗാഗോയി എന്ന യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ

വടകരയിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചതായി പരാതി; പുതുപ്പണം സ്വദേശി അറസ്റ്റിൽ

വടകര: സ്വകാര്യ ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വടകര ​ഗവ. ആശുപത്രിക്ക് സമീപത്തെ ഇലക്ട്രോ ഹോമിയോപതി സെന്റർ ഫോർ വെൽനസ് സെൻ്ററിൽ ചികിത്സയ്ക്കെത്തിയതായിരുന്നു യുവതി. ചികിത്സയ്ക്കിടെ ഡോക്ടർ പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയിൽ വടകര എസ്ഐ പവനനാണ്

പതിനൊന്നുകാരനെ ലൈം​ഗികമായി പീഡിപ്പിച്ചു; വടകര മന്തരത്തൂർ സ്വദേശി റിമാൻഡിൽ

വടകര: പതിനൊന്നുകാരനെ ലൈം​ഗീകമായി പീഡിപ്പിച്ച കേസിൽ മന്തരത്തൂർ സ്വദേശി റിമാൻഡിൽ. പുന്നോൽ മീത്തൽ രാമദാസൻ പണിക്കർ ആണ് റിമാൻഡിലായത്. വീട്ടിൽ പൂജയ്ക്കെത്തിയ രാമദാസൻ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. എസ്ഐ പവനനും സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വടകര പോക്സോ കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാൻഡ് ചെയ്തു. Description: 11-year-old sexually assaulted; vadakara native