Top 5 News Today | മുചുകുന്ന് സ്വദേശിനിയെ കാണാതായി, ഓണത്തിനായി കൊയിലാണ്ടിയിൽ ഒരുങ്ങുന്ന ചെണ്ടുമല്ലിത്തോട്ടത്തിന്റെ വിശേഷങ്ങൾ; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (14/06/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 14 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. പൂക്കളമൊരുക്കാൻ ഇത്തവണ നാടോടേണ്ട,ചെണ്ടുമല്ലിതോട്ടം ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു

കൊയിലാണ്ടി: വരുന്ന ഓണക്കാലത്തു പൂക്കളമൊരുക്കാൻ ഇനി നാടോടേണ്ട, പൂക്കൾ ഇങ്ങ് കൊയിലാണ്ടിയിൽ ഒരുങ്ങുന്നു. ഓണത്തിന് പച്ചക്കറി കൃഷി നടത്തി വിജയം കൈവരിച്ച മാരിഗോൾഡ് കർഷക കൂട്ടമാണ് ഇത്തവണ ചെണ്ടുമല്ലി കൃഷിക്ക് ചുക്കാൻ പിടിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

2. മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി

കൊയിലാണ്ടി: മുചുകുന്ന് സ്വദേശിനിയെ കാണാതായതായി പരാതി. പാച്ചാക്കിൽ മീത്തലെ അറത്തിൽ സുജാതയെയാണ് കാണാതായത്. നാൽപ്പത്തിരണ്ട് വയസാണ്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

3. കൊയിലാണ്ടിയിലടക്കം കോടികളുടെ നിക്ഷേപ തട്ടിപ്പ്: ധനകോടി തട്ടിപ്പുകേസിലെ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ അറസ്റ്റില്‍

കൊയിലാണ്ടി: ധനകോടി ചിട്ടി തട്ടിപ്പു കേസില്‍ മുഖ്യപ്രതി യോഹന്നാന്‍ മറ്റത്തില്‍ പൊലീസ് പിടിയില്‍. കൊയിലാണ്ടിയിലടക്കം നിക്ഷേപതട്ടിപ്പ് കേസില്‍ പ്രതിയായ ഇയാള്‍ രണ്ട് മാസമായി ഒളിവിലായിരുന്നു. ബംഗളുരുവില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

4. സി.സി.ടി.വിയ്ക്കുനേരെ ഫ്‌ളൈയിങ് കിസ്, അശ്ലീല ആംഗ്യം; ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്

ഉള്ള്യേരി: ഉള്ള്യേരിയിലെ സ്വകാര്യ സ്ഥാപനത്തില്‍ യുവാക്കള്‍ നടത്തിയ മോഷണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. സി.സി.ടി.വിയ്ക്കുനേരെ കൈവീശുകയും ഫ്‌ളൈയിങ് കിസ് നല്‍കുകയും അശ്ലീല ആംഗ്യം കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…  

5. പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് യുവാവിന് പരിക്ക്

പയ്യോളി: ട്രെയിനില്‍ നിന്നും വീണ്‌ ഒരാള്‍ക്ക് പരിക്ക്. അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിന് സമീപത്ത്‌ ഇന്ന് വൈകിട്ട് 6.15 ഓടെയായിരുന്നു സംഭവം.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…