കനിവിന്റെ കൈത്താങ്ങ്; ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്,കൊയിലാണ്ടി സ്വദേശികള്‍ക്ക് തുക കൈമാറി


കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കിയ കുടുംബ സുരക്ഷാ പദ്ധതി ‘ആശ്വാസ്’ കൊയിലാണ്ടി സ്വദേശികള്‍ക്ക് തുക കൈമാറി. കൊല്ലം യൂണിറ്റില്‍ അംബിക ഹോട്ടല്‍ നടത്തി വന്നിരുന്ന രശ്മി സുധീര്‍ നാഥ് ഉള്‍പ്പെടെ 5 പേര്‍ക്ക് ഇന്ന് വൈകീട്ട് 4 മണിക്ക് കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് എം.എല്‍.എ കാനത്തില്‍ ജമീല വിതരണം ചെയ്തു.

ഇതിനോടകം തന്നെ ഒരു ആള്‍ക്ക് 10 ലക്ഷം രൂപ വീതം 30 പേര്‍ക്ക് മൂന്ന് കോടി രൂപ വിട്ടുപിരിഞ്ഞ കച്ചവടക്കാര്‍ക്ക് ലഭിച്ചു. ആശ്വാസ് പദ്ധതിയില്‍ അംഗമായ കച്ചവടക്കാര്‍ക്ക് അസുഖത്തിന് ചികിത്സിക്കാനും ധനസഹായം ലഭിക്കുന്നതാണ്.

ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ സ്വാഗതം പറഞ്ഞു. ആശ്വാസ് ചെയര്‍മാന്‍ എ.വി.എം. കബീര്‍ അധ്യക്ഷത വഹിച്ച പരിപാടി കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാപ്പുഹാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അഷ്‌റഫ് മൂത്തേടത്ത് KVVES ജില്ലാ പ്രസിഡണ്ട് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ. കെ. സത്യന്‍ (നഗരസഭ വൈ. ചെയര്‍മാന്‍), സുനില്‍ കുമാര്‍ (ജില്ലാ ട്രഷറര്‍), കെ.എം രാജീവന്‍, റഫീഖ് മാളവിക (ജില്ലാ വൈസ് പ്രസിഡണ്ട്), കെ.ടി. വിനോദന്‍ (ജില്ലാ സെക്രട്ടറി) കെ. മൊയ്തീന്‍കോയ (ജില്ലാ സെക്രട്ടറി), ഒ.വി. ലത്തീഫ് (ജില്ലാ സെക്രട്ടറി), മണ്‍സൂര്‍ എ.കെ. (ജില്ലാ സെക്രട്ടറി) യു. അബ്ദുറഹിമാന്‍ (ജില്ലാ സെക്രട്ടറി), മനാഫ് കാപ്പാട് (ജില്ലാ സെക്രട്ടറി), ബാബുകൈലാസ് (ജില്ലാ സെക്രട്ടറി), ബാബുമോന്‍ ജില്ലാ സെക്രട്ടറി, എം. സരസ്വതി (വനിതാവിംഗ് ജില്ലാ പ്രസിഡണ്ട്), ഇ.കെ സുകുമാരന്‍ മണ്ഡലം പ്രസിഡണ്ട്, കെ.എം രാജീവന്‍ കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് സൗമിനി മോഹന്‍ദാസ് മണ്ഡലം വനിതാ പ്രസിഡണ്ട് എന്നിവര്‍ സംസാരിച്ചു.