”കൂട്ടുകാരിക്കൊരുക്കുന്ന വീട് പാതിവഴിയിലാണ്, പണി തീര്‍ക്കാന്‍ നിങ്ങളും സഹായിക്കില്ലേ”; പന്തലായനി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്ക് സ്‌കൂളിന്റെ നേതൃത്വത്തില്‍ മുചുകുന്നില്‍ പണിയുന്ന വീട് പൂര്‍ത്തീകരിക്കാന്‍ സുമനസുകളുടെ സഹായം തേടുന്നു


കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്കായി മുചുകുന്നില്‍ പണിയുന്ന വീട് പൂര്‍ത്തീകരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ സുമനസുകളുടെ സഹായം തേടുന്നു. സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ വീട് പണി പൂര്‍ത്തീകരിച്ച് നല്‍കാനാണ് ലക്ഷ്യമിടുന്നത്. പിതാവിന്റെ കാഴ്ച നഷ്ടപ്പെട്ടതോടെ ജീവിതം വഴിമുട്ടിയ കുടുംബത്തിനാണ് സ്‌കൂളും സഹപാഠികളും നാട്ടുകാരും ചേര്‍ന്ന് സ്‌നേഹഭവവനമൊരുക്കുന്നത്.

മുചുകുന്നിലെ മൂന്നര സെന്റ് ഭൂമിയിലാണ് വീട് നിര്‍മ്മിക്കുന്നത്. പുളിയഞ്ചേരിയിലെ സന്നദ്ധ പ്രവര്‍ത്തകനായ വലിയാട്ടില്‍ ബാലകൃഷ്ണന്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലമാണിത്. 650 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന വീടിന്റെ മെയിന്‍ വാര്‍പ്പ് പൂര്‍ത്തിയായ നിലയിലാണിപ്പോള്‍. തുടര്‍ പ്രവൃത്തികള്‍ നടത്താന്‍ ആവശ്യമായ തുക കണ്ടെത്താന്‍ സഹായം തേടുകയാണ് സ്‌കൂള്‍ അധികൃതര്‍.

പി.ടി.എ പ്രസിഡന്റ് പി.എം.ബിജു ചെയര്‍മാനും സ്‌കൂള്‍ പ്രധാനാധ്യാപിക ഗീത ടീച്ചര്‍ ട്രഷററും പ്രിന്‍സിപ്പല്‍ എ.പി പ്രബീദ് മാസ്റ്റര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടക്കുന്നത്.

അക്കൗണ്ട് വിശദാംശങ്ങള്‍:

Bank Name: Union Bank of India
Branch: Koyilandy
Account No: 611102010011735
IFSC: UBIN0561118.