ജവാന്‍ രഞ്ജിത്തിന്റെ ഓര്‍മ്മയില്‍; അനുസ്മരണം സംഘടിപ്പിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി


കൊയിലാണ്ടി: സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുറുവങ്ങാട് ജവാന്‍ രഞ്ജിത്ത് അനുസ്മരണം നടത്തി. സ്മൃതി കൂടീരത്തില്‍ പുഷ്പാര്‍ച്ചന അര്‍പ്പിച്ചു. അനുസ്മരണ സമ്മേളനം പ്രമുഖ കോണ്‍ഗ്രസ് നേതാവ് സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് സൗത്ത് മണ്ഡലം പ്രസിഡണ്ട് അരുണ്‍ മണമല്‍ അധ്യക്ഷത വഹിച്ചു. 17ാംവാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി, സി.പി. മോഹനന്‍, കെ.പി. വിനോദ് കുമാര്‍, ശ്രീജാറാണി, പ്രജേഷ് ഇ.കെ, കപ്പന ഇന്ദിര ഹരിദാസന്‍, ദാസന്‍ കല്യേരി, ഇ.കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.