ഇനി പുതിയ ഭാരവാഹികള്‍; ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു


കൊയിലാണ്ടി: ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം കൊയിലാണ്ടി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു. ചെറിയമങ്ങാട് സഹകരണ സംഘം ഹാളില്‍ വെച്ച് നടന്ന സമ്മേളനം ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സതി ബാലന്‍ പയ്യോളി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി വിനായകന്‍ കണ്ണന്‍കടവ്, വൈസ് പ്രസിഡണ്ടായി സച്ചിദാനന്ദന്‍ വിരുന്നുകണ്ടി, കെ.പി. മണി കൊയിലാണ്ടി, മിനി വിരുന്നുകണ്ടി എന്നിവരെയും ജനറല്‍ സെക്രട്ടറിയായി ഷിംജി
സെക്രട്ടറി രമ്യ പാറക്കല്‍ത്താഴെ, രാജേഷ് പറക്കല്‍ത്താഴെ, സനല്‍ കുമാര്‍ വലിയമങ്ങാട് എന്നിവരെ തെരഞ്ഞെടുത്തു.

ഖജാന്‍ജിയായി അനില്‍ കുമാര്‍ കൊയിലാണ്ടി, അംഗങ്ങള്‍ പ്രജോഷ് പയ്യോളി, പി.കെ.ഷിജു, ചെറിയാമങ്ങാട് ഷൈജു ഏഴുകുടിക്കല്‍, കെ.പി. പ്രസാദ് കൊയിലാണ്ടി തുടങ്ങിയവരെ തെരഞ്ഞെടുത്തു.

മത്സ്യ പ്രവര്‍ത്തസംഘം കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ.പി. മണി കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി വി.കെ. രാമന്‍ ജനറല്‍ സെക്രട്ടറി അനീഷ് പയ്യോളി എന്നിവര്‍ സംസാരിച്ചു. താലൂക്ക് സെക്രട്ടറി ഷിംജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.