പഠനോപകരണങ്ങള്‍ 60% വിലക്കുറവില്‍; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി


കൊയിലാണ്ടി: റൂറല്‍ ഡിസ്ട്രിക്ട് പോലീസ് കോ-ഓപ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 12മത് സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പഠനോപകരണങ്ങള്‍ പൊതുവിപണിയെക്കാള്‍ 60 % വരെ കുറവില്‍ സ്‌കൂള്‍ ബസാറില്‍ ലഭ്യമാണ്.

കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് പിറകില്‍ അരയന്‍കാവ് റോഡിലെ പോലീസ് സൊസൈറ്റി ഡോര്‍മിറ്ററി ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ ബസാറില്‍ ബാഗുകള്‍, കുടകള്‍, റെയിന്‍കോട്ടുകള്‍, നോട്ട് ബുക്കുകള്‍, ടിഫിന്‍ ബോക്‌സുകള്‍, സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ തുടങ്ങി സ്‌കൂള്‍ സംബന്ധമായ എല്ലാ ഉപകരണങ്ങളും സ്‌കൂള്‍ ബസാറിലൂടെ ലഭ്യമാവുന്നതാണ്.

പൊതുജനങ്ങള്‍ക്കും സ്‌കൂള്‍ബസാറില്‍ നിന്നും സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്‌കൂള്‍ ബസാറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നതിന് 10000/രൂപയുടെ പലിശ രഹിത വായ്പ സൗകര്യവും സംഘം ഭരണ സമിതി ഒരുക്കിയിട്ടുണ്ട്.