പ്രസവത്തെ തുടർന്ന് രക്തസ്രാവം; മുളിയങ്ങല്‍ സ്വദേശിനിയായ യുവതി മരിച്ചു


പാലേരി: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്ന പേരാമ്പ്ര പാലേരി സ്വദേശിനി മരിച്ചു. പാലേരി കന്നാട്ടിയിലെ പടിഞ്ഞാറെ നടുക്കണ്ടിയില്‍ രഘുവിന്റെ ഭാര്യ ദിവ്യയാണ് മരിച്ചത്. മുപ്പത്തൊമ്പത് വയസായിരുന്നു.

വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്കിയക്ക് ശേഷം യുവതിക്ക് രക്തസ്രാവം ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അച്ഛൻ: മുളയങ്ങല്‍ വെള്ളങ്കോട്ട് പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍. അമ്മ: ദാക്ഷായണി അമ്മ. മകള്‍: ശ്രീവാമിക. സഹോദരന്‍: പരേതനായ ശ്രീനാഥ്. സംസ്‌ക്കാരം ഇന്ന് മുളിയങ്ങലിലെ വീട്ടുവളപ്പില്‍.