പേരാമ്പ്ര കടിയങ്ങാട് മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയില്‍


പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്ന് രണ്ടു പേര്‍ മയക്കുമരുന്നുമായി പിടിയില്‍. വില്യാപ്പള്ളി ആവുള്ളോട്ട് മീത്തല്‍ മുസ്തഫ, ആയഞ്ചേരി പൊന്‍മേരി മീത്തലെ മാണിക്കോത്ത് പറമ്പില്‍ ഷമീം എന്നിവരാണ് പിടിയിലായത്. 

മുസ്തഫയില്‍ നിന്ന് കഞ്ചാവും ഷമീമില്‍ നിന്ന് എംഡിഎംഎയും പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.