ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം


ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്.

ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തെരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ വൈകുന്നേരമായതോടെ ഇന്നത്തെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയതായി വാര്‍ഡ് മെമ്പര്‍ ലൈസ ജോര്‍ജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാളെ രാവിലെ 9മണിയോടെ വീണ്ടും തെരച്ചില്‍ ആരംഭിക്കും.