Tag: Perambra
സംരംഭകത്വ സാധ്യതകളെക്കുറിച്ചും ബാങ്കിങ് നടപടികളെക്കുറിച്ചുമെല്ലാം വിശദമായ ക്ലാസ്; സംരംഭകങ്ങള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ശില്‍പ്പശാല
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താല്പര്യമുള്ള സംരംഭകര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ അധ്യക്ഷ്യം
വൈദ്യുതി ചാര്‍ജ് വര്‍ധനവ്: നിലവിലുള്ള കമ്പനികളെ ഒഴിവാക്കിയതില്‍ വൈദ്യുതി വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.എ അസീസ്
പേരാമ്പ്ര: ദീര്‍ഘകാല കരാറിലേര്‍പ്പെട്ട നാലോളം കമ്പനികളെ വൈദ്യുതി കരാറില്‍ നിന്ന് ഒഴിവാക്കിയതില്‍ വകുപ്പ് മന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതി നടന്നിട്ടുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.ഷാഹി അധ്യക്ഷത
പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരനെ മര്‍ദ്ദിച്ചതായി പരാതി; സംഭവം കൊയിലാണ്ടിയില്‍ പെരുമ്പാമ്പിനെ പിടിക്കാനായി പോകവെ
പേരാമ്പ്ര: പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലെ പാമ്പ് പിടുത്ത ജീവനക്കാരന്‍ സുരേന്ദ്രന്‍ കരിങ്ങാടിനെ മര്‍ദ്ദിച്ചതായി പരാതി. പെരുവണ്ണാമൂഴിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകവെ കായണ്ണയില്‍വെച്ചാണ് സുരേന്ദ്രന് മര്‍ദ്ദനമേറ്റത്. നവംബര്‍ 28നാണ് സംഭവം. കനാല്‍ റോഡില്‍വെച്ച് ഇന്നോവയിലെത്തിയ സംഘം മര്‍ദ്ദിച്ചെന്നാണ് സുരേന്ദ്രന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. കൊയിലാണ്ടി ഭാഗത്തെ ഫ്‌ളോര്‍മില്ലില്‍ പെരുമ്പാമ്പുണ്ടെന്നും ഇതിനെ പിടികൂടണമെന്നും ആവശ്യപ്പെട്ടതു പ്രകാരമാണ് സുരേന്ദ്രന്‍
പേരാമ്പ്ര ഗവ. ഐ.ടി.ഐയില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു; ഒഴിവുകള്‍ അറിയാം
പേരാമ്പ്ര: ഗവ. ഐടിഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 10 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/ എന്‍എസി
കുഞ്ഞമ്മദ് മാസ്റ്റർക്ക് രണ്ടാമൂഴം; വീണ്ടും സി.പി.ഐ.എം പേരാമ്പ്ര ഏരിയാ സെക്രട്ടറി
പന്തിരിക്കര: സി.പി.ഐ.എം പേരാമ്പ്ര ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.കുഞ്ഞമ്മദ് മാസ്റ്റർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് എം.കുഞ്ഞമ്മദ് മാസ്റ്റർ ഏരിയാ സെക്രട്ടറിയാകുന്നത്. എം.കുഞ്ഞമ്മദ് മാസ്റ്റർ, എന്‍.കെ രാധ, എം.കെ നളിനി, എൻ.പി ബാബു, കെ.വി കുഞ്ഞി കണ്ണൻ, കെ.ടി രാജൻ, സി.കെ ശശി, ടി.പി കുഞ്ഞനന്തൻ, കെ.കെ രാജൻ, കെ.സുനിൽ, കെ.കെ ഹനീഫ, പി
പേരാമ്പ്ര സി.കെ.മെറ്റീരിയല്‍സിലെ തൊഴില്‍ പ്രശ്‌നത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം; നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് തിരിച്ചുകിട്ടിയെന്ന് ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍
പേരാമ്പ്ര: പേരാമ്പ്ര സി.കെ മെറ്റീരിയല്‍സില്‍ ക്ഷേമബോര്‍ഡിലെ തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ തൊഴിലാളികള്‍ക്ക് വിജയം. നിഷേധിക്കപ്പെട്ട തൊഴില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ശക്തമായ ഇടപെടലിലൂടെ തിരിച്ചു കിട്ടിയതായി ക്ഷേമ ബോര്‍ഡിലെ തൊഴിലാളികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ല്‍ പേരാമ്പ്രയില്‍ പ്രവര്‍ത്തനം തുടങ്ങിയ സികെ മെറ്റീരിയല്‍സ് എന്ന സ്ഥാപനത്തില്‍ ചുമട്ടു തൊഴിലാളി ക്ഷേമ ബോര്‍ഡ് പേരാമ്പ്ര ഉപകാര്യാലയത്തിന്റെ രണ്ട്
സ്വകാര്യ ബസുകളുടെ അമിതവേഗം തടയും, അനധികൃത പാര്‍ക്കിങ്ങുകള്‍ക്കെതിരെയും നടപടി; പേരാമ്പ്ര സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പൊലീസ് എയ്ഡ് പോസ്റ്റ് നിര്‍മ്മിക്കുമെന്ന് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ. ഇതിനായി എം.എല്‍.എ ഫണ്ടില്‍ നിന്നും രണ്ടുലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പേരാമ്പ്രയില്‍ ചേര്‍ന്ന ട്രാഫിക് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ദിവസങ്ങള്‍ക്ക് മുമ്പ് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ സ്വകാര്യ ബസ് ഇടിച്ച് ഒരാള്‍ മരണപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രാഫിക് അവലോകന
പേരാമ്പ്രയില്‍ മുഖം പ്ലാസ്റ്റിക് കവര്‍കൊണ്ട് മറച്ച് ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച സംഭവം; തിരുവള്ളൂര്‍ സ്വദേശിയായ പ്രതി ”നൈറ്റി” പിടിയില്‍
പേരാമ്പ്ര: എരവട്ടൂര്‍ ചേനായി റോഡിലെ ആയടക്കണ്ടി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റില്‍. തിരുവള്ളൂര്‍ വെള്ളൂക്കര റോഡില്‍ മേലാംകണ്ടി മീത്തല്‍ ‘ നൈറ്റി ‘ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അബ്ദുള്ള (29) ആണ് അറസ്റ്റിലായത്. പ്രതി വടകരയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍ രാജിന്റെ കീഴിലുള്ള സ്‌ക്വാഡ്
പേരാമ്പ്ര എസ്റ്റേറ്റ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ കടുവയുടെ സാന്നിധ്യം; തൊഴിലാളികള്‍ക്കും യാത്രക്കാര്‍ക്കും പഞ്ചായത്തിന്റെയും ഫോറസ്റ്റ് അധികൃതരുടെയും ജാഗ്രതാ നിര്‍ദേശം
ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റ് കൂരാച്ചുണ്ട് കുന്ന് ഭാഗത്ത് കടുവയുടെ സാന്നിദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥറും ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലുമാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. റിസര്‍വോയറിനോട് ചേര്‍ന്നുള്ള ഭാഗത്താണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടത്. കടുവയെ നേരില്‍കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പെരുവണ്ണാമൂഴി
പേരാമ്പ്ര മരുതേരി കുട്ടി പറമ്പില്‍ ജാനു അന്തരിച്ചു
പേരാമ്പ്ര: മരുതേരിയിലെ കുട്ടിപ്പറമ്പില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭര്‍ത്താവ്: ഗോപാലന്‍. മക്കള്‍: വികാസന്‍, വിനീഷ്. സഹോദരങ്ങള്‍: നാരായണി പാണ്ടിക്കോട്, ദേവി മക്കട, ബാലന്‍, പ്രേമ (വേളം), പരേതരായ കുഞ്ഞിക്കണ്ണന്‍, രാധ. മരുമക്കള്‍: രജി (മേപ്പയ്യൂര്‍), ബിന്‍സി (അരിക്കുളം).