മുളിയങ്ങലില്‍ പുലിയിറങ്ങി! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ സത്യമോ? വാര്‍ഡ് മെമ്പര്‍ പറയുന്നു


പേരാമ്പ്ര: മുളിയങ്ങലില്‍ പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി നാട്ടുകാര്‍. ഇന്നലെ രാത്രി ഏഴുമണിയോടെ ഖാദി ബോര്‍ഡിന്റെ പിറകുവശത്തായാണ് സമീപത്തെ വീട്ടുകാര്‍ പുലിയെപ്പോലെ തോന്നുന്ന ജീവിയെ കണ്ടത്.

പെരുവണ്ണാമൂഴി ഫോറസ്റ്റില്‍ വിവരം അറിയിച്ചെന്നും തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെത്തി പരിശോധന നടത്തിയതായും പ്രദേശത്തെ വാര്‍ഡ് മെമ്പര്‍ സുമേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജീവിയുടെ കാല്‍പാദം പതിഞ്ഞിട്ടുണ്ടെങ്കിലും മഴ കാരണം ഇത് വ്യക്തമല്ല.

പുലിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ മുളിയങ്ങലിലേതല്ലെന്നും അദ്ദേഹം പറഞ്ഞു. മുമ്പെങ്ങോ ഉള്ള വീഡിയോ നൊച്ചാട് നിന്ന് എന്ന തരത്തില്‍ പ്രചരിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.