സംഗീത അധ്യാപകനായ നെല്ല്യാടി കൈതവളപ്പില്‍ വിനോദ് അന്തരിച്ചു


നെല്ല്യാടി: കൈതവളപ്പില്‍ വിനോദ് അന്തരിച്ചു. അന്‍പത്തിരണ്ട് വയസായിരുന്നു. ഗായകനും സംഗീത അധ്യാപകനുമായിരുന്നു. നിലവില്‍ അമൃത സ്‌കൂളില്‍ സംഗീത അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

അച്ഛന്‍: ഗോപാലന്‍. അമ്മ: ദേവി. ഭാര്യ: നിജി. നാലുവയസുള്ള ശിവാംഗി മകളാണ്. സഹോദരങ്ങള്‍: ബാബു, ഷീബ.

ശവസംസ്‌കാരം മൂന്നുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.