ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ തോമസിന്റെ മൃതദേഹം കണ്ടെത്തി


ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസിന്റെ(70) മൃതദേഹം കണ്ടെത്തി. പറമ്പല്‍പ്പുഴയുടെ ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ വന്ന രണ്ട് പേരാണ് മൃതദേഹം ആദ്യം കണ്ടത്‌.

ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പുഴയുടെ സൈഡിലായിട്ടായിരുന്നു മൃതദേഹം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി മുതലാണ്‌ തോമസിനെ കാണാതായത്‌. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തെരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. എന്നാല്‍ വൈകുന്നേരമായതോടെ ഇന്നത്തെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.