Tag: #Man Missing

Total 14 Posts

തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി

പയ്യോളി: തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. നടുവില്‍ കണ്ടി ഇരിങ്ങത്ത് റിജീഷി (കുക്കീസ്)നെയാണ് കാണാതായത്. ജനുവരി 20ന് രാവിലെ 6മണിക്ക് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നടന്നാണ് വീട്ടില്‍ നിന്നും പോയത്. തുടര്‍ന്ന് വൈകുന്നേരമായിട്ടും മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് റിജീഷ്. നിലവില്‍

ഡ്യൂട്ടിക്കിടെ കാണാതായ പനമരം സി.ഐയെ കണ്ടെത്തി; ഉദ്യോഗസ്ഥയെ കണ്ടെത്തിയത് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാണാതായ വയനാട് പനമരം സിഐ കെ.എ.എലിസബത്തിനെ കണ്ടെത്തി. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് എലിസബത്തിനെ കണ്ടെത്തിയത്. തിങ്കളാഴ്ച പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്ത് പിന്നീട് മടങ്ങിയെത്തിയില്ലായിരുന്നു. എലിസബത്തിനെ കാണാതായതിനെ തുടര്‍ന്ന് മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ്

വെങ്ങളം സ്വദേശിയായ മധ്യവയസ്കനെ കാണാനില്ല എന്ന് പരാതി

കൊയിലാണ്ടി: വെങ്ങളം സ്വദേശിയെ കാണാനില്ല. വെങ്ങളം അയനിയാട്ടിൽ കുനി മനോജ് കുമാറിനെയാണ് കാണാനില്ല എന്ന പരാതി നൽകിയത്. അൻപത്തി രണ്ട്‌ വയസ്സാണ്. ഇയാളെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായതെന്ന് ബന്ധപ്പെട്ടവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

ആരോടും പറയാതെ ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നു; കരിപ്പൂരിൽ വിമാനമിറങ്ങിയ ശേഷം വിവരമില്ല, പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം

പയ്യോളി: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങിയ പയ്യോളി സ്വദേശിയെ കാണാത്തതിൽ ആശങ്കയോടെ കുടുംബം. കീഴൂർ കളരിയുള്ളതിൽ ഐശ്വര്യയിലെ കെ.പി. രാമകൃഷ്ണന്റെ മകൻ പ്രദീഷിനെയാണ് (45) കാണാതായത്. ഷാർജയിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന പ്രദീഷ് ആരോടുംപറയാതെ നാട്ടിലേക്കുവരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ

മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക്

നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി

നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍

ഇർഷാദിനും ദീപക്കിനും പിന്നാലെ വീണ്ടും തിരോധാനം; ഒന്നര മാസമായി സഹോദരനെ പറ്റി യാതൊരു വിവരവുമില്ല; നാദാപുരം ജാതിയേരി സ്വദേശിയുടെ തിരോധാനത്തിൽ പരാതി നൽകി (വീഡിയോ കാണാം)

നാദാപുരം: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്നു സഹോദരൻ. നാദാപുരം ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്‍റെ കയ്യില്‍ എന്തോ

പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍

പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ

തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല

കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ്‌ റിശാലിനെ കാണാനില്ല.  അത്തോളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്. പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി

വടകര അഴിയൂർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ കാണാനില്ലെന്ന് പരാതി

വടകര: വടകരയിൽ യുവതിയെ കാണാനില്ലെന്ന് പരാതി. അഴിയൂർ അണ്ടിക്കമ്പനിക്കു സമീപം പടിഞ്ഞാറെ അത്താണിക്കൽ ആതിരയെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയത്. ഇരുപത്തിനാലു വയസ്സാണ്. രതീശന്റെയും അജിതയുടെയും മകളായ ആതിരയെ ഇന്നു രാവിലെ മുതലാണ് കാണാതായത്. ചോമ്പാല പോലീസിലാണ് പരാതി നൽകിയത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടുക:: 9562902307, 9961720746.