വെങ്ങളം സ്വദേശിയായ മധ്യവയസ്കനെ കാണാനില്ല എന്ന് പരാതി


കൊയിലാണ്ടി: വെങ്ങളം സ്വദേശിയെ കാണാനില്ല. വെങ്ങളം അയനിയാട്ടിൽ കുനി മനോജ് കുമാറിനെയാണ് കാണാനില്ല എന്ന പരാതി നൽകിയത്. അൻപത്തി രണ്ട്‌ വയസ്സാണ്.

ഇയാളെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായതെന്ന് ബന്ധപ്പെട്ടവർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്ന് പോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

നീല നിറത്തിലുള്ള ഷർട്ടും വെള്ളമുണ്ടുമായിരുന്നു കാണാതാവുമ്പോഴുള്ള വേഷം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9946263857 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.