തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി


പയ്യോളി: തുറയൂര്‍ ഇരിങ്ങത്ത് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. നടുവില്‍ കണ്ടി ഇരിങ്ങത്ത് റിജീഷി (കുക്കീസ്)നെയാണ് കാണാതായത്. ജനുവരി 20ന് രാവിലെ 6മണിക്ക് ഒരാളെ കാണാനുണ്ടെന്ന് പറഞ്ഞ് പെട്ടെന്ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. നടന്നാണ് വീട്ടില്‍ നിന്നും പോയത്.

തുടര്‍ന്ന് വൈകുന്നേരമായിട്ടും മടങ്ങിയെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഓട്ടോറിക്ഷാ ഡ്രൈവറാണ് റിജീഷ്. നിലവില്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനിലോ 9447543329, 9495337601, 9447346247 എന്ന നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.