തിരുവങ്ങൂരിൽ നിന്ന് പതിനഞ്ച് വയസ്സുകാരനെ കാണാനില്ല


കൊയിലാണ്ടി: തിരുവങ്ങൂർ കുനിയിൽക്കടവ് മശ്രിക്കിൽ പതിനഞ്ചു വയസ്സുകാരനായ മുഹമ്മദ്‌ റിശാലിനെ കാണാനില്ല.  അത്തോളി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് പോയതാണ്.

പഠനത്തിൽ മിടുക്കനായ മിശ്രിക്ക് രണ്ടു ദിവസമായി സ്കൂളിൽ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടിൽ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകാതെ തന്നെ കാണാനില്ല എന്ന് മനസ്സിലാവുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ചേമഞ്ചേരി ഭാഗത്ത് രാവിലെ പത്തു മണി സമയത്ത് നടന്നു പോകുന്നത് കണ്ടവരുണ്ട്. സൈക്കിൾ തിരുവങ്ങൂരിൽ നിന്ന് കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാണാതെയാവുമ്പോൾ ഹാഷ് കളർ ഫുൾ സ്ലീവ് ടി ഷർട്ടും ജീൻസ് പാന്റുമാണ് ധരിച്ചിരുന്നത്. ഏകദേശം 160 cm നീളമുണ്ട്‌. വെളുത്ത നിറമാണ്. അത്തോളി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

കണ്ടു കിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിലോ 04962672233 , 8943919147 എന്നീ നമ്പറുകളിലോ ബന്ധപ്പെടേണ്ടതാണ്.


പുതിയ വാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി; വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക