Tag: Missing

Total 84 Posts

മേപ്പയ്യൂര്‍ ചങ്ങരംവള്ളി സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായി

മേപ്പയ്യൂര്‍: ചങ്ങരംവള്ളി സ്വദേശിനിയായ യുവതിയെ ഇന്ന് രാവിലെമുതല്‍ കാണാതായി. കോട്ടക്കുന്നില്‍ സ്‌നേഹയെയാണ് ചങ്ങരംവള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് ഇന്ന് രാവിലെ 7.15 മുതല്‍ കാണാതായത്. ഇരുപത്തിയാറ് വയസുണ്ട്. മേപ്പയ്യൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ മേപ്പയ്യൂര്‍ സ്റ്റേഷനിലോ 9539032897 എന്ന നമ്പറിലോ വിവരം അറിയിക്കുക.

കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ മുണ്ടോത്തുവെച്ച് കാണാതായി

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയുടെ സ്‌കൂട്ടര്‍ ഉള്ള്യേരി മുണ്ടോത്തുവെച്ച് കാണാതായി. ഇന്നലെ രാത്രി ഒമ്പതുമണിയോടെ മുണ്ടോത്ത് നാറാത്ത് റോഡില്‍ ഒരു മരണവീട്ടില്‍ പോകാനായി നിര്‍ത്തിയിട്ടതായിരുന്നു. തിരിച്ചുവരുമ്പോഴേക്കും സ്‌കൂട്ടര്‍ കാണാതാവുകയായിരുന്നു. കെ.എല്‍ 56 എസ് 2844 നമ്പറിലുള്ള ആക്ടീവ സ്‌കൂട്ടറാണ് കാണാതായത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9895350177 എന്ന നമ്പറില്‍ ബന്ധപ്പെടുക. Summary: scootter

മൂടാടി സ്വദേശിയായ വിദ്യാര്‍ഥിയുടെ സൈക്കിള്‍ ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്തുള്ള വീട്ടില്‍ നിന്നും മോഷണം പോയി

തിക്കോടി: ചിങ്ങപുരം സി.കെ.ജി സ്‌കൂളിനടുത്ത് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന സൈക്കിള്‍ മോഷണം പോയി. മൂടാടി ഹില്‍ബസാറിലെ ഫില്‍ദൗസില്‍ മുഹമ്മദ് മിശാലിന്റെ സൈക്കിളാണ് മോഷണം പോയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

കാവുന്തറ സ്വദേശിയായ പതിനഞ്ചുകാരനെ കാണാനില്ല

നടുവണ്ണൂര്‍: കാവുന്തറ സ്വദേശിയായ പതിനഞ്ചുവയസുകാരനെ കാണാനില്ല. താമരപ്പൊയില്‍ ബാബുവിന്റെ മകന്‍ പ്രണവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 1.30ന് കുരുടിമുക്കില്‍ നിന്നും കൊയിലാണ്ടിയിലേക്കുള്ള ബസില്‍ കയറിയതായി വിവരമുണ്ട്. പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9048790426 എന്ന നമ്പറിലോ ബന്ധപ്പെടുക.

കൊയിലാണ്ടി ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല

കൊയിലാണ്ടി: ഏഴുകുടിക്കല്‍ സ്വദേശിയായ പതിനാറുകാരനെ കാണാനില്ല. പുളിയിന്റെ ചുവട്ടില്‍ ഷാജിയുടെ മകന്‍ അഭിനന്ദിനെയാണ് കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം കൊയിലാണ്ടിയിലെ വീട്ടില്‍ നിന്നും പോയതാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9645533852 എന്ന നമ്പറിലോ കൊയിലാണ്ടി പൊലീസിലോ വിവരം അറിയിക്കുക.  

മുചുകുന്ന് സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് കൊയിലോത്തുംപടിയില്‍ നഷ്ടമായി

മൂടാടി: മുചുകുന്ന് സ്വദേശിയുടെ ആധാര്‍കാര്‍ഡും പാന്‍കാര്‍ഡുമടക്കം വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടമായി. ഇന്നലെ രാത്രി എട്ടുമണിയോടെ മുചുകുന്നില്‍ നിന്നും കൊയിലോത്തുംപടിയിലേക്ക് ബൈക്കില്‍ യാത്ര ചെയ്തിരുന്നു. യാത്രയ്ക്കിടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8330895173 ഈ നമ്പറില്‍ വിവരം അറിയിക്കുക.  

മേപ്പയ്യൂര്‍ മഞ്ഞക്കുളം സ്വദേശിയായ വയോധികനെ കാണാനില്ലെന്ന് പരാതി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ സ്വദേശിയായ വയോധികനെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് പരാതി. മഞ്ഞക്കുളം വെങ്കല്ലുള്ള പറമ്പില്‍ ഹരിദാസനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. വെള്ളമുണ്ടും ഇളംപച്ച ഷര്‍ട്ടുമാണ് ധരിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ അറിയിക്കണം. 6282 888717 സുധീര്‍ ബാബു എസ്.ഐ മേപ്പയൂര്‍

കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി

കൊയിലാണ്ടി: പെരുവട്ടൂരില്‍ നിന്നും കൊയിലാണ്ടി കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ പെരുവട്ടൂര്‍ സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായി. ഏകദേശം മുക്കാല്‍ പവന്‍ തൂക്കം വരുന്ന ആഭരണമാണ് നഷ്ടമായത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പെരുവട്ടൂരിലെ ചെക്കോട്ടി ബസാറിലെ വീട്ടില്‍ നിന്നും കൊയിലാണ്ടി സ്റ്റാന്റുവരെ സ്‌കൂട്ടറിലും അവിടെ നിന്ന് കൊല്ലം നെസ്റ്റ് ഹെയര്‍ ഹോമിലേക്ക് വടകരയിലേക്കുള്ള സ്വകാര്യ ബസിലും

നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരനെ കാണാനില്ലെന്ന് പരാതി

നടുവണ്ണൂര്‍: നടുവണ്ണൂര്‍ സ്വദേശിയായ പതിനാലുകാരന്‍ ആദിദേവിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് കാണാതായതെന്ന് ബന്ധുക്കള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. വീട്ടില്‍ നിന്നും ബൈക്കെടുത്താണ് പോയത്. ഒന്നേമുക്കാലോടെ വി.കെ.റോഡില്‍ കൂടി പോകുന്നത് സി.സി.ടി.വി.യില്‍ പതിഞ്ഞിട്ടുണ്ട്. പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയിട്ടുണ്ട്. കുട്ടിയെപ്പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പോലീസ്

മേപ്പയ്യൂര്‍ കൊഴുക്കല്ലൂരിലെ പതിനാറുകാരിയെ ആഗസ്റ്റ് അഞ്ച് മുതല്‍ കാണാനില്ലെന്ന് പരാതി

ഷിന്റെ മകള്‍ നന്ദനയെ ആണ് കാണാതായത്. ആഗസ്റ്റ് അഞ്ചിന് രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതാണ്. പിന്നീട് പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. മേപ്പയ്യൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ടോ താഴെ കൊടുത്ത ഫോണ്‍ നമ്പറിലോ അറിയിക്കുക. അടയാള വിവരങ്ങള്‍: 160 സെ.മീ.