കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

കൊയിലാണ്ടി കടലോരത്ത് എഴുപതുകളുടെ ആദ്യകാലത്ത് മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സി.പി.എമ്മിനെ കെട്ടിപ്പടുക്കുന്നതിനും നേതൃത്വം നല്‍കിയ വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് കുടുംബാംഗങ്ങളും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് വിട്ടുകൊടുത്തു.

ഭാര്യ: ശകുന്തള. മക്കള്‍: വിജേഷ്, ഉമ, സിന്ധു, അമ്പിളി. അച്ഛന്‍: പരേതനായ കേശു. അമ്മ: പരേതയായ കാര്‍ത്ത്യായനി. മാതാപിതാക്കള്‍ പ്രശസ്തരായ നാടന്‍ വിഷ ചികിത്സകരായിരുന്നു.