Tag: school

Total 27 Posts

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (17/07/2024) അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണിത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ബാധകമാണ്. ജില്ലയിലെ

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് ഫ്രറ്റേണിറ്റി. മലപ്പുറം പരപ്പനങ്ങാടിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവം പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്തതിനാലാണെന്നും ആവശ്യമായ പുതിയ ബാച്ചുകള്‍ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ടുമാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്‌റിന്‍ വാര്‍ത്തസമ്മേളനത്തില്‍

നാളെ സ്‌കൂള്‍ അവധിയുണ്ടോ? നിങ്ങളും സംശയത്തിലാണോ? പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാം

കോഴിക്കോട്: ലോക്‌സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്‌കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. അങ്ങനെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ? പ്രചരണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് നോക്കാം. ഔദ്യോഗികമായി ഇതുവരെ ഇത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവധിയുണ്ടാവാറുള്ളൂ. കോഴിക്കോട് ജില്ലയിലെ

ഇനി അവർ അറിവിന്റെ ലോകത്തിലേക്ക്, സ്‌കൂളുകൾ ഇന്ന് തുറക്കും; പ്രവേശനോത്സവം ആഘോഷമാക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും. 2,44,646 കുരുന്നുകളാണ് ഇക്കുറി ഒന്നാം ക്ലാസിലേക്ക് എത്തുന്നത്. പ്രവേശനോത്സവത്തിന് വേണ്ട തയ്യാറെടുപ്പുകൾ പൂർത്തിയായെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. രാവിലെ 9ന് മന്ത്രി വി. ശിവൻകുട്ടിയുടെ

മൂന്നുവര്‍ഷത്തിനിടെ ഒരുലക്ഷത്തിലധികം കുട്ടികള്‍ കുറഞ്ഞു; കേരളാ സിലബസില്‍ ഇത്തവണയും ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്

തിരുവനന്തപുരം: ഇത്തവണയും ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ കേരളാ സിലബസില്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. ഒരു ലക്ഷത്തിലധികം കുട്ടികളാണ് മൂന്ന് വര്‍ഷത്തിനിടെ കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 2.98 ലക്ഷമായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53,421 പേരുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ സംസ്ഥാനത്ത് ആകെ 39.94

പഠനോപകരണങ്ങള്‍ 60% വിലക്കുറവില്‍; കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷനില്‍ സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി

കൊയിലാണ്ടി: റൂറല്‍ ഡിസ്ട്രിക്ട് പോലീസ് കോ-ഓപ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 12മത് സഹകരണ സ്‌കൂള്‍ ബസാറിന് തുടക്കമായി. പ്രമുഖ ബ്രാന്‍ഡുകളുടെ പഠനോപകരണങ്ങള്‍ പൊതുവിപണിയെക്കാള്‍ 60 % വരെ കുറവില്‍ സ്‌കൂള്‍ ബസാറില്‍ ലഭ്യമാണ്. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് പിറകില്‍ അരയന്‍കാവ് റോഡിലെ പോലീസ് സൊസൈറ്റി ഡോര്‍മിറ്ററി ഹാളില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂള്‍ ബസാറില്‍

വേനൽച്ചൂടില്‍ കുട്ടികള്‍ തളരാതെ നോക്കാം: സംസ്ഥാനത്തെ സ്‌ക്കൂളുകളില്‍ ഇനി ‘വാട്ടര്‍ ബെല്ലും’

തിരുവനന്തപുരം: വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ കുട്ടികളിൽ നിർജ്ജലീകരണം ഒഴിവാക്കാൻ വാട്ടർ ബെൽ സംവിധാനവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. ഇതിന്റെ ഭാഗമായി നിലവിലെ ഇന്റർവെൽ കൂടാതെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി പ്രത്യേകം വാട്ടർ ബെൽ നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. രാവിലെ 10.30 നും ഉച്ചയ്ക്ക് 2.00 മണിക്കും സ്‌കൂളുകളിൽ വാട്ടർ

റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം; ഒന്നാം ദിനം 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌, തോടന്നൂരും മേലടിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍

കോഴിക്കോട്: റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം ഒന്നാം ദിനം അവസാനിക്കുമ്പോള്‍ എച്ച്.എസ് വിഭാഗം സയന്‍സ് മേളയില്‍ 14 പോയിന്റുമായി വടകര ഉപജില്ല ഒന്നാം സ്ഥാനത്ത്‌. 11 പോയിന്റുമായി തോടന്നൂര്‍ ഉപജില്ലയും മേലടി ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്‌. എച്ച്.എസ്.എസ് വിഭാഗം സയന്‍സ് മേളയില്‍ 55 പോയിന്റ് നേടി പേരാമ്പ്ര ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 43 പോയിന്റ് നേടി

ട്യൂഷന്‍ സെന്ററുകളുടെ രാത്രികാല ക്ലാസുകള്‍ ഇനി പാടില്ല, വിനോദയാത്രകള്‍ക്കും വിലക്ക്

കോഴിക്കോട്: ട്യൂഷന്‍ സെന്ററുകളില്‍ നിന്നും വിനോദയാത്ര പോകുന്നതിനും രാത്രികാല ക്ലാസുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി ബാലാവകാശ കമ്മീഷന്‍. രാത്രികാല ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാലാണ് വിലക്ക്. ഉത്തരവില്‍ അറുപത് ദിവസത്തിനകം നടപടി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ബാലാവകാശ കമ്മിഷന്‍ സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം. വിദ്യാര്‍ത്ഥികളുടെ വിനോദയാത്രകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പല ട്യൂഷന്‍ സെന്ററുകളും പാലിക്കുന്നില്ലെന്ന പരാതിയിലാണ്

ഭ്രാന്തന്‍ നായയുടെ ആക്രമണത്തില്‍ ഭയം; പേരാമ്പ്ര കൂത്താളി പഞ്ചായത്തിലെ ആറ് സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വിവിധ സ്‌കൂളുകള്‍ക്ക് ഇന്ന് (10-07-2023) അവധി. കൂത്താളിയിലും പരിസര പ്രദേശത്തും ഭ്രാന്തന്‍ നായയുടെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൂത്താളി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വേങാപ്പറ്റ യു.പി സ്‌കൂള്‍, കൂത്താളി യു.പി സ്‌കൂള്‍, കല്ലോട്.എല്‍.പി സ്‌കൂള്‍, പൈതോത്ത് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ കൂത്താളി എം.എല്‍.പി സ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ക്കാണ് അവധി.