നാളെ സ്‌കൂള്‍ അവധിയുണ്ടോ? നിങ്ങളും സംശയത്തിലാണോ? പ്രചരണങ്ങളുടെ സത്യാവസ്ഥ അറിയാം


കോഴിക്കോട്: ലോക്‌സസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച സ്‌കൂള്‍ അവധിയെന്ന പ്രചരണവും ചില കോണുകളില്‍ നടക്കുന്നുണ്ട്. അങ്ങനെ അവധി പ്രഖ്യാപിച്ചിട്ടുണ്ടോ? പ്രചരണങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ? നമുക്ക് നോക്കാം.

ഔദ്യോഗികമായി ഇതുവരെ ഇത്തരം പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. വോട്ടെണ്ണല്‍ ദിനത്തില്‍ സാധാരണയായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൊത്തത്തില്‍ അവധി പ്രഖ്യാപിക്കാറില്ല. വോട്ടെണ്ണല്‍ കേന്ദ്രമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമേ അവധിയുണ്ടാവാറുള്ളൂ.

കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ വെള്ളിമാടുുകുന്ന് ജെ.ഡി.ടി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലാണ് നടക്കുന്നത്. കൂടാതെ വയനാട് ലോക്‌സഭാ മണ്‍ലത്തില്‍ ഉള്‍പ്പെടുന്ന തിരുവമ്പാടിയിലെ വോട്ടെണ്ണുന്ന താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോന്‍സ് സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. ഈ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.

അതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാത്ത തരത്തിലുള്ള ഏതെങ്കിലും അവധി പ്രഖ്യാപനമുണ്ടെങ്കില്‍ ഔദ്യോഗികമായി തന്നെ അത് അറിയിക്കും. നിലവില്‍ അത്തരത്തില്‍ ഒരു അവധി പ്രഖ്യാപനവും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.